Tag: driving licence

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Malappuram

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം. തിരക്കേറിയ റോഡില്‍ കുഞ്ഞിനെ മടിയിലിരുത്തി മുസ്തഫ വാഹനമോടിക്കുകയായിരുന്നു. എഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയോട് വിശദീകരണം തേടിയതിനുശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ...
Kerala, Other

ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണത്തില്‍ വ്യാപക പ്രതിഷേധം ; നിര്‍ദേശം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വന്നതിനു പിന്നാലെ മലപ്പുറത്ത് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ നിര്‍ദേശം പിന്‍വലിച്ചതായി അറിയിച്ചു ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദേശം വന്നത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന...
Information, Kerala, Other

ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റം ; അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ…

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. ഇതാ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് കാലുകൊണ്ട് ഗിയര്‍ സെലക്ഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സ...
Kerala, Other

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഇനി കുറച്ച് വിയര്‍ക്കേണ്ടി വരും ; നടപടികള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍ ഇനി കുറച്ച് ബുദ്ധിമുട്ടിലാകും. നേരത്തെ പോലെ അത്ര എളുപ്പം ഇനി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. നിരവധി മാറ്റങ്ങളാണ് കൊണ്ടു വരാന്‍ പോകുന്നത്. ഏറ്റവും പ്രധാന മാറ്റം ലേണേഴ്സ് ടെസ്റ്റില്‍ ആയിരിക്കും. നിലവില്‍ ലേണേഴ്സ് ടെസ്റ്റ് പാസാകാന്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ മതിയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഓഫീസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വാഹനം ഓടിക്കുക എന്നതല്ല...
error: Content is protected !!