ഡ്രൈവിംഗ് ടെസ്റ്റില്‍ വന്‍ ക്രമക്കേട് ; ഉദ്യോഗസ്ഥര്‍ക്ക് പരിധി നിശ്ചയിച്ചു
മലപ്പുറം : ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ നടത്തുന്നതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓരോ ഉദ്യോഗസ്ഥനും നടത്തേണ്ട ടെസ്റ്റുകളുടെ പരിധി നിശ്ചയിച്ചു. മലപ്പുറം പൊന്നാനി ആര്‍ടിഒ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒരു ദിവസം 5 മണിക്കൂറിനകം 147 ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ഇതില്‍ 100 പേര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുകയും ഈ സമയം തന്നെ 50 വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുകയും ഉച്ചയ്ക്കു ശേഷം 38 ഹെവി ലൈസന്‍സ് ടെസ്റ്റ് നടത്തുകയും പഴയ ലൈസന്‍സ് പുതുക്കാനെത്തിയ 16 പേരുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുകയും ചെയ്തുവെന്നും കണ്ടെത്തി. ഒറ്റ ദിവസം ഒരു ഉദ്യോഗസ്ഥന്‍ എത്ര ശ്രമിച്ചാലും ഇത്രയും ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നിരിക്കെ ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നതായാണു വിലയിരുത്തല്‍. തുടര്‍ന്നാണ...