Tag: Drug

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ
Kerala, Malappuram

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ 'ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു. ...
Information

വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി ; കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു

കോഴിക്കോട് : കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ...
Information

സിനിമ താരങ്ങളുടെ ലഹരി ഉപയോഗം :പരാതി കിട്ടിയാൽ നടപടി

ചലച്ചിത്ര താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ ആന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇവർക്കു എതിരെ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ താരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും വിലക്കിയതായി സിനിമ സംഘടനകൾ അറിയിച്ചത്. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. സിനിമ സൈറ്റിൽ കൃത്യ സമയത്തു എത്തി ചേരില്ലന്ന് അടക്കമുള്ള വിധയങ്ങളാണ് സംഘടനകൾ ഇവർക്കെതിരെ ഉന്നയിച്ചത്. ...
Crime, Information

കോഴിക്കോട് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്. വാഹന പരിശോധനക്കിടയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ...
Crime, Information

അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

വയനാട് : ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷും സംഘവും ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു മൂവരും പിടിയിലായത്. ...
Crime

തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപം മയക്കുമരുന്ന് കച്ചവടം; 2 പേർ പിടിയിൽ

തിരൂരങ്ങാടി : PSMO കോളജിന് മുൻവശം വാടക മുറിയിൽ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. അവരിൽ നിന്നും 16 ഗ്രാം മെതാംഫിറ്റമിൻ പിടികൂടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽ വീട്ടിൽ സിദ്ദീഖ് മകൻ ചിക്കു എന്ന ഹാഷിഖ്, തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ കൊടക്കാട് ദേശത്ത് വാണിയം പറമ്പത്ത് വീട്ടിൽ ബഷീർ മകൻ സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കു ശേഷം എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവരാണുണ്ടായിരുന്നത്. ...
Crime

മയക്കുമരുന്ന് കൈവശം വെച്ച കേ സിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

മഞ്ചേരി: നിരോധിത ലഹരി വസ്തുകൾ കൈവശം വെച്ചതിനും വിദ്യാർഥികൾക്ക് വിൽപന നടത്താൻ ശ്രമിച്ചതിനും, എൽ.എസ്. ഡി സ്റ്റാമ്പ് കൈവശം വെച്ച കുറ്റത്തിനുമാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (24), കല്ലായി അമൻ വീട്ടിൽ ഹക്കീൽ (23) എന്നിവരെയാ ണ് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം അ ധിക തടവ് അനുഭവിക്കണം. എം.ഡി.എം.എ വിൽപന നടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരു വ ർഷം തടവും 10,000 പിഴയും അടക്കണം. പി ഴയൊടുക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം. 2020 ജൂൺ അഞ്ചി നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളായ ഇവരെ നിരോധിത മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ് എം.ഡി.എം.എ യുമായി കൊണ്ടോട്ടി നീറ്റാണിമ്മൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യ...
error: Content is protected !!