Monday, August 31

Tag: Drug mafia

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു
Crime

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

കണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിനു ശേഷം ഒളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽനിന്ന് പിടിയിലായത്. ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികൾ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നൽകുന്നവിവരം. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞദിവസം പോലീസിന്റെ പടിയിൽനിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാൾക്കായി കർണാടകത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു....
ലഹരി മാഫിയയുടെ കെണിയിൽ നിന്ന് നമ്മുടെ പെണ്കുട്ടികളും മോചിതരല്ല, 3 കുട്ടികളുടെ അനുഭവം ഇതാണ്
Other

ലഹരി മാഫിയയുടെ കെണിയിൽ നിന്ന് നമ്മുടെ പെണ്കുട്ടികളും മോചിതരല്ല, 3 കുട്ടികളുടെ അനുഭവം ഇതാണ്

ലഹരി മാഫിയ വലിയ റാക്കറ്റാണ്. സമൂഹത്തിന്റെ ഏത് മേഖലയിൽ നിന്നുള്ളവരെയും വീഴ്ത്താൻ കെണിയുമായി കാത്തിരിക്കുകയാണ് അവർ. നേരത്തെ ആണ്കുട്ടികളും പുരുഷന്മാരും മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ ഉപയോഗിക്കുന്നവരും വില്പനക്കാരിലും ലിംഗ വ്യത്യാസമില്ല. ചെറിയ പെണ്കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. വിദ്യാർത്ഥിനികൾ മുതൽ പ്രൊഫഷണലുകൾ വരെയുണ്ട്. പല തരത്തിലാണ് ഇവർ കെണിയിൽ പോയി വീഴുന്നത്. ഇത്തരത്തിൽ വീണ പ്രായപൂർത്തിയാകാത്ത 3 പെണ്കുട്ടികളുടെ സംഭവം മാതൃഭൂമി ഡോട്ട് കോം കൊടുത്തിരുന്നു. ഇങ്ങനെയാണ് ആ സംഭവം. ദിവസേനയുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അസാധാരണമായി ഒരു യുവാവ് റസിഡൻഷ്യൽ ഏരിയയിൽ കോഴിക്കോട്ടെ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നത്. സമയം രാത്രി ഏറെ വൈകിയിരുന്നു. ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചത് മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ്. ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത് വാട്സാപ്പിൽ കിട്ടിയ ലൊക്കേഷനിലേക്ക് ലഹര...