എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍
ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് കര്‍ശനമാക്കി. കൂട്ടിലങ്ങാടി, രാമപുരം ഭാഗത്ത് എക്‌സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) യുമായി നാല് പേരെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാമപുരം സ്വദേശി ജാഫർ അലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ് ഉബൈസ് (25), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫഹദ് (19), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ് മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 21.510 ഗ്രാം എംഡിഎംഎ, 140 ഗ്രാം കഞ്ചാവ്, 16950 രൂപ, നാല് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് കടത്തിനുപയോഗിച്ച സ്വിഫ്റ്റ് കാർ എന്നിവ പിടിച്ചെടുത്തു. രാമപുരത്ത് വാടകക്ക് മുറിയെടുത്ത് അവിടെ വെച്ച് കഞ്ചാവും എംഡിഎംഎയും ചെറു പൊതികളാക്കി വാഹനത്തിൽ...