Thursday, September 18

Tag: Edavanna police

വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നാംനാൾ 18 കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
Obituary

വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നാംനാൾ 18 കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മഞ്ചേരി: വിവാഹ നിശ്ചയം കഴിഞ്ഞു മൂന്നാം നാൾ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കുന്ന് ആമയൂർ റോഡിൽ പുതിയത്ത് പരേതനായ ഷെർഷ സിനിവാറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവാർ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച യാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. നിക്കാഹ് നടത്താനുള്ള ഒരുക്കത്തിനിടെയാണ് മരണം. പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത ചടങ്ങാണ് വീട്ടുകാര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷൈമയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് വര്‍ഷം മുമ്ബ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു.പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മേൽക്കൂരയിലെ ഓപ്പൺ ടെറസ്സിന്റെ ഇരുമ്പ് കഴുക്കോലിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. തിങ്കളാഴ്ച വൈകുന്നേരം 5.45 നാണ് കണ്ടത്. അതിനിടെ പെണ്കുട്ടിയുടെ ആണ് സുഹൃത്തിനെ ആത്‍മഹത്യ ക്ക് ശ്രമിച്ച നില...
error: Content is protected !!