Tag: Engineering college

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍
university

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

തേഞ്ഞിപ്പലം : സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 'കിഡ് സ്പീക് പ്രൊ' എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാ...
Information, Other

എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
university

എന്‍.ഐ.ഇ.ടി.ടിയും സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജും
അക്കാദമിക സഹകരണത്തിന് ധാരണയായി

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജും (സി.യു.ഐ.ഇ.ടി.) നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് ട്രെയിനിങ് ടെക്നോളജിയും (എന്‍.ഐ.ഇ.ടി.ടി.) അക്കാദമിക സഹകരണത്തിന് ധാരണാ പത്രം ഒപ്പു വെച്ചു. പ്രിന്റിങ് ആന്‍ഡ് ബൈന്‍ഡിങ്, ഫിനിഷിങ് ടെക്നോളജി, ഫാക്കല്‍റ്റി പരിശീലനം തുടങ്ങിയ മേഖലകളിലെ സഹകരണവും സാങ്കേതിക വിദ്യയുടെ കൈമാറ്റവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നേവിയുടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക സ്ഥാപനമാണ് എന്‍.ഐ.ഇ.ടി.ടി. ഈ സ്ഥാപനത്തിലെ കേഡറ്റുകള്‍ക്കും സി.യു.ഐ.ഇ.ടിയിലെ വിദ്യാര്‍ഥികള്‍ക്കും സംയുക്തമായി പ്രോജക്ടുകളും സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാനാകും. നേവല്‍ അക്കാദമി ഏറ്റെടുക്കുന്ന നൂതന പ്രോജക്ടുകളില്‍ സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കും സഹകരിക്കാനാകും. ആധുനിക സാങ്കേതിക വിദ്യയും നൂതന യന്ത്രങ്ങളും പരിചയപ്പെടാനാകുമെന്നതുമാണ് സി.യു.ഐ.ടി. വിദ്യാര...
error: Content is protected !!