Tag: eranad

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Malappuram

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23 ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളെജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടാബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിങ് സൂപ്രവൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടാബിളിലും ഉണ്ടാകുക. മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്...
National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ...
Malappuram, Other

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി ; ചേര്‍ത്ത് നിര്‍ത്തി, ഒടുവില്‍ സ്വപ്‌ന സാഫല്യം

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി നവകേരള സദസില്‍ വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ എത്തിയ കുരുന്നുകള്‍ മനസ് നിറഞ്ഞാണ് മടങ്ങി പോയത്. ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കുമ്പോള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. നാരായണന്‍ മാഷിനൊപ്പമാണ് കുട്ടികള്‍ മന്ത്രിയെ കാണാന്‍ വേദിയിലെത്തിയത്. കുട്ടികള്‍ ഒരു നിവേദനവും കൊണ്ടുവന്നിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 1931 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂള്‍. തങ്ങളുടെ സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് 400 ഓളം കുട്ടികള്‍ പ...
Kerala

ഗ്രീന്‍ഫീല്‍ഡ് പാത : അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും

നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍  കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണി...
error: Content is protected !!