കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ സോഫ്റ്റ്വേര്‍ഡിജിറ്റൈസേഷനില്‍ മുന്നേറി കാലിക്കറ്റ് പരീക്ഷാഭവന്‍
കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവന്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പുതിയൊരു സോഫ്റ്റ്വേര്‍ കൂടി നിലവില്‍ വന്നു. എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ സംവിധാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് ഉദ്ഘാടനം ചെയ്തത്. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെയും പഠനവകുപ്പുകളിലെയും പതിമൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിവന്ന കാത്തിരിപ്പിനും ജീവനക്കാരുടെ ജോലിഭാരത്തിനും ഇതോടെ അറുതിയാകും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി മാര്‍ക്ക് ചേര്‍ക്കാനുള്ള സൗകര്യമുണ്ടാകും. ഭാവിയില്‍ കലാ-കായിക താരങ്ങളുടെ ഗ്രേസ് മാര്‍ക്കുകളും ഇതേ രീതിയില്‍ ചേര്...