Monday, August 18

Tag: Fake pocso case

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിന് നേരെ വ്യാജ പോക്‌സോ കേസ് ; യുവാവ് ജയിലില്‍ കിടന്നത് 14 ദിവസം ; 13 കാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്
Malappuram

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിന് നേരെ വ്യാജ പോക്‌സോ കേസ് ; യുവാവ് ജയിലില്‍ കിടന്നത് 14 ദിവസം ; 13 കാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്

മലപ്പുറം: അയല്‍വാസിയായ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എ എം അഷ്‌റഫാണ് വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ വെറുതെ വിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്. 2024 ഡിസംബര്‍ ഒന്നിന് അയല്‍വാസിയായ 13 കാരിയെ ശിഹാബുദ്ദീന്‍ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ശിഹാബുദ്ദീന്‍ ജാമ്യം നേടി പുറത്തിറങ്ങി. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ കുടുംബവും ശിഹാബുദ്ദീന്റെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയി...
National

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്

ചെന്നൈ: ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഹൈക്കോടതി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും 6000 രൂപ പിഴയും പ്രത്യേക പോക്സോ കോടതി വിധിച്ചു. പോക്സോ കോടതി ജഡ്ജിയായ എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. ആറ് വര്‍ഷം മുമ്പാണ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2019 ആഗസ്റ്റ് 20ന് ഭര്‍ത്താവിനെതിരെയുള്ള കേസ് മദ്രാസ് കോടതി തള്ളിയിരുന്നു. ശേഷം പരാതി നല്‍കിയ സ്ത്രീയ്ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോക്സോ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാലമായിരുന്ന...
Crime

സോഷ്യൽ മീഡിയയിൽ ചാറ്റിങ് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന കേസ്

പോലീസിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സഹോദരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്നേനെ എടപ്പാൾ: സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്. സഹോദരൻ പലവട്ടം ശാരീരി കമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈൻ മുഖേന പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎ സ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചി റക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത...
error: Content is protected !!