Sunday, April 19

Tag: Fathima hospital calicut

ചികിത്സക്കെത്തിയ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന്; കോഴിക്കോട് ഡോക്ടറെ വിദ്യാർഥികൾ കൈകാര്യം ചെയ്തു
Crime

ചികിത്സക്കെത്തിയ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന്; കോഴിക്കോട് ഡോക്ടറെ വിദ്യാർഥികൾ കൈകാര്യം ചെയ്തു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സക്കിടെ അപമാനിച്ചെന്ന രോഗിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോക്ടർക്കെതിരേയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഇന്നലെ ഉച്ചയ്ക്ക് ഒരു സംഘം കയ്യേറ്റം ചെയ്തതായാണ് ആദ്യം പൊലീസിൽ പരാതി ലഭിച്ചത്. ഡോക്ടർ മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയിലെത്തി മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി. ആശുപത്രിക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന...
error: Content is protected !!