Sunday, July 19

Tag: Feroke police

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു
Crime

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫറോക്ക് : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയിൽപടി അബൂബക്കറിനെ (66) യാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കർ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് കോടമ്പുഴ കടവിൽ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥി തന്നെയാണ് പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തിൽ ഇയാളെ കോടമ്പുഴയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്...
Crime

“സി.ഐ മോശം പെൺകുട്ടിയെന്ന് പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി”; പോക്‌സോ ഇരയുടെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്: തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ. തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത് എന്നാണ് അറിയുന്നത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവിവരം പെൺകുട്ടി തുറന്നുപറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറുപേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാ...
Crime

പോക്‌സോ കേസിലെ പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്റെ മൊഴിയെടുത്തു

തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി. യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞതായും അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോൾ സംഭാഷണം, വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്. അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവി...
error: Content is protected !!