
തിരൂരങ്ങാടി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം, യൂണിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് തിരൂരങ്ങാടി മേഖലയിലെ തെരഞ്ഞെടുത്ത 20 വനിതകൾക്കായി സംഘടിപ്പിക്കുന്ന ഫുഡ് പ്രോസസിംഗ് തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു.
അമൽ കോളേജ് അക്കാദമിക് ഡീൻ ഡോ. ടി.ഷിഹാബുദ്ധിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജെഎസ്‌എസ് ഡയറക്ടർ വി. ഉമ്മർ കോയ മുഖ്യപ്രഭാഷണം നടത്തി. നൈപുണ്യ വികസനത്തിലൂടെ തൊഴിലും സംരംഭകത്വവും കൈവരിക്കാൻ പരിശീലനം വലിയ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റി ഫൗണ്ടേഷന്റെ ഭാരവാഹികളായ മുനീർ കൂർമ്മത്ത്, സമീർ മേലെവീട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
50 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ പിന്തുണയും മാർഗനിർദേശവും യൂണിറ്റി ഫൗണ്ടേഷൻ നൽകുമെന്ന് സംഘാടകർ അറിയിച്ചു.