Sunday, July 19

മേലേ ചേളാരി മാതാപുഴ റോഡിലെ ബ്ലോക്ക്: കലക്ടർ സ്ഥലം സന്ദർശിച്ചു

മേലെചേളാരി മാതാ പുഴ റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ അക്വിസിഷൻ നടപടിക്കൊരുങ്ങി കലക്ടർ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ MLA ടി.വി ഇബ്രാഹിം ഇടപെട്ട് നടത്തിയ ശ്രമത്തിൻ്റെ ഭാഗമായി കലക്ടർ റവന്യൂ ഉദ്യോസ്ഥരോടും KNRC ജീവനക്കാരോടുമൊപ്പം സ്ഥലം സന്ദർശിച്ചു വള്ളിക്കുന്നിലെ കടലോര മേഖലയിലെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ ശേഷമാണ് MLA യോടൊപ്പം കലക്ടർ എത്തിയത്
വെളിമുക്കിലെ ഫൂട് ഓവർ ബ്രിഡ്ജ് വർക്ക് പുനരാരംഭിക്കുന്നതിനുള്ള തടസ്സം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരാഴ്ച സമയം നൽകി . വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള സർവ്വീസ് റോഡിൽ നിന്നുമുള്ള പ്രവേശനം 3 മീറ്ററിൽ നിന്നും 4 മീറ്ററാക്കാൻ കലക്ടർ KNRC ക്ക് നിർദേശം നൽകി. സ്വകാര്യ വെക്തിയുടെ സ്ഥാപനത്തിലേക്കുള്ള വഴി അടച്ചിട്ടത് തൊട്ടടുത്ത ദിവസം തുറക്കാൻ ഉത്തരവിട്ടു വള്ളിക്കുന്ന് മണ്ഡലം MLA TV ഇബ്രാഹിം മിനോടൊപ്പമാണ് കലക്ടർ വിജയ് ഗോയൽ സന്ദർശനത്തിനെത്തിയത് മൂന്നിയൂർ പഞ്ചായത്തിലെ തെക്കെ പടിയിലും കലക്ടർ സന്ദർശിച്ചു
ഇടിമുഴി മുതൽ തലപ്പാറ വരെയുള്ള ഫുട്പാത്ത് നിർമ്മാണത്തിലെ അപാകത ഉയരക്കൂടുതലടക്കം MLA കലക്ടറെ ബോദ്ധ്യപ്പെടുത്തി
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ,വൈസ് പ്രസിഡണ്ട് AKനസീബ, ചെയർമാൻമാരായ എം.എ. അസീസ്, കെ.മൊയ്തീൻ കുട്ടി ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിത അദ്ധ്യക്ഷ എം. എം. ജംഷീന,ഗ്രാമപഞ്ചായത്ത് മെമ്പർ മാർ മാരായ CP അസീസ് , സി അഷ്‌റഫ്, ഷഫീഖ് ചെറുകാവിൽ ,ഒ.രമണി. CP സാബിറ ,നിസാർ കുന്നുമ്മൽ, U.ഷംസുദ്ദീൻ, MM ബഷീർ, ഫിറോസ് കള്ളിയിൽ ഹനീഫ ആച്ചാട്ടിൽ, തുടങ്ങി നിരവധി പേർ അനുഗമിച്ചു

error: Content is protected !!