Tag: Fisheries

മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം
Information, Kerala, Other

മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദമാണ് യോഗ്യത. അക്വാകൾച്ചർ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന അക്കാദമിക് യോഗ്യതയും ഫീൽഡ് പരിചയവുമുള്ളവർക്കും മുൻഗണന ലഭിക്കും. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 10 ലക്ഷം രൂപ സബ്‌സിഡി ലഭിയ്ക്കും. അപേക്ഷയുടെ മാതൃക പെരിന്തൽമണ്ണ ക്ലസ്റ്റർ, നിലമ്പൂർ മത്സ്യഭവൻ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 7012848106. ...
Kerala, Local news, Malappuram

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന് : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജലാശയങ്ങളില്‍ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണന്‍, ഫിഷറീസ് കോര്...
Kerala, Malappuram

റസ്‌ക്യു ഗാര്‍ഡ് നിയമനം: കൂടിക്കാഴ്ച 24 ന് ; കൂടുതല്‍ അറിയാന്‍

മലപ്പുറം : കടല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2023 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ജൂണ്‍ 9 വരെയുള്ള കാലയളവിലേക്കായി മലപ്പുറം ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ചവരും 20 വയസ്സിന് മുകളില്‍ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 266...
Kerala, Malappuram

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്...
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പ...
Other

അനധികൃത മത്സ്യബന്ധനം: തോണികൾ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയതിന്പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.എക്സ്റ...
error: Content is protected !!