Tag: Flood

ഫരീദക്ക് ആശ്വാസമായി തീരസദസ്സ് ; പ്രളയത്തില്‍ തകര്‍ന്ന് വീട് പുനര്‍നിര്‍മിക്കും
Information

ഫരീദക്ക് ആശ്വാസമായി തീരസദസ്സ് ; പ്രളയത്തില്‍ തകര്‍ന്ന് വീട് പുനര്‍നിര്‍മിക്കും

പൊന്നാനി : പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാര്‍ഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തില്‍ ഉടനടി പരിഹാരം കാണാന്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. 2017ലാണ് ഫിഷറീസ് വകുപ്പ് നല്‍കിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് വെള്ളത്തില്‍ മുങ്ങുകയും രണ്ടായി പിളര്‍ന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തില്‍ വീട് പുനര്‍ നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ...
Other

മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയില്ല, തിരൂരങ്ങാടിയിൽ 110 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരൂരങ്ങാടി: മഴ ശമിച്ചെങ്കിലും താഴ്ന്ന ഭാഗങ്ങളിലേക്കുള്ള ഒഴുക്ക് കുറഞ്ഞില്ല, തിരൂരങ്ങാടി യിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ തന്നെ. മാനിപ്പാടം, കണ്ണാടിത്തടം, കോട്ടുവാലക്കാട്, പുളിഞ്ഞിലം, വെള്ളിലക്കാട് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളമുള്ളത്. തിരൂരങ്ങാടി വില്ലേജിൽ നിന്ന് മാത്രം 110 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. പുഴയിൽ നിന്നുള്ള വെള്ളം തോടുകളും വയലുകളും വഴി താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകി എത്തുകയാണ്. താഴ്ന്ന ഭാഗമായതിനാൽ മറ്റു ഭാഗങ്ങളിൽ മഴ പെയതാലും അവസാനം ഈ ഭാഗത്തേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. ഇവ വയലിലൂടെയും തോടുകളിലൂടെയും എത്തി താഴ്ന്ന ഭാഗങ്ങളിൽ വെള്ളം എത്തുന്നത്. ...
Local news

തിരൂരങ്ങാടിയിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി

തിരൂരങ്ങാടി: കനത്ത മഴയിൽ പുളിഞ്ഞിലത്ത്, വെള്ളിലക്കാട് പ്രദേശങ്ങളിൽ മുപ്പതോളം വീടുകൾ വെള്ളത്തിലായി. പുളിഞ്ഞിലത്ത് ഭാഗത്ത് 25 ഓളം വീടുകളിലും വെള്ളിലക്കാട് പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് വീട്ടുസാധാനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മട്ടിക്കൊണ്ടിരിക്കുകയാണ്. നഗരസഭ ഈയ്യിടെ പുളിഞ്ഞിലം തോട്ടിൽ സ്ഥാപിച്ച ഷട്ടർ ആശ്വാസമായതായി പ്രദേശവാസികൾ പറഞ്ഞു, പുഴയിൽ നിന്നു തോട്ടിലേക്കുള്ള ശക്തമായ ഒഴുക്കിനെ ഷട്ടർ തടയുന്നുണ്ട്.വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഹബീബ ബഷീർ, പി.കെ അസീസ്, മുസ്ഥഫ പാലാത്ത്, കെ ടി ബാബുരാജൻ, പി.അയ്യൂബ്, റവന്യൂ ജീവനക്കാർ സന്ദർശിച്ചു, ...
Crime

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രളയ രക്ഷാപ്രവർത്തകൻ അറസ്റ്റിൽ

താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയകാലത്ത് വെള്ളത്തിൽ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാൻ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടർന്നു നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയർ, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സൽ. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക...
error: Content is protected !!