Tag: Food

അറിവും അവബോധവും പകർന്ന് വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ
Education

അറിവും അവബോധവും പകർന്ന് വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ

പൊന്നാനി : സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച ജില്ലാതല പ്രദർശന വിപണന മേളയിൽ വനിതകൾക്കും കുട്ടികൾക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതികരിക്കാൻ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ, അവയുടെ നിയമപരിരക്ഷ, പോരായ്മകൾ, തുടങ്ങിയവയെ കുറിച്ച് സ്റ്റാളിൽ ഐ.സി.ഡി.എസ് പ്രതിനിധികൾ വിശദീകരിച്ചു നൽകുന്നു. പി.എം.എം.വി.വൈ, മാതൃവന്ദനയോജന, മംഗല്യ സ്‌കീം, പടവുകൾ, വനിത ഗൃഹനാഥയായുള്ള കുടുംബത്തിനുള്ള ധനസഹായം, ശിഖ, ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള ന്യൂട്രീഷൻ ക്ലിനിക്, അനീമിയ ക്ലിനിക്, പൊൻവാക്ക് മുതലായ സേവനങ്ങളെ കുറിച്ച് സ്റ്റാളിൽ എത്തുന്നവർക്ക് വിശദീകരിച്ചു നൽകുന്നുണ്...
Health,, Information

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി

പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ...
Health,, Information

ഭക്ഷ്യവിഷബാധ; വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പ്രകാശന്‍ (52) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കള്‍ക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാക ...
Health,, Information

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം ; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് പറഞ്ഞു. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ...
Other

ഹോട്ടലുകളില്‍ ടേസ്റ്റ് മാറുന്നു; പുതിയ രുചിഭേദങ്ങളുമായി വിദേശ വിഭവങ്ങള്‍

മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റെസ്റ്റോറന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്. നാടന്‍, അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിച്ചിരുന്ന കോണ്ടിനന്റല്‍ വിഭവങ്ങളും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന ഈ സവിശേഷ വിദേശ വിഭവങ്ങള്‍ നാടന്‍ രുചികളുമായി ഒത്തുപോകുന്ന രീതിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലാണ് ഈ രംഗത്തെ യുവ സംരഭകരുടെ പരീക്ഷണം. ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവിന്റെ സ്വാധീനത്തില്‍ മലബാര്‍ മേഖലയില്‍ കൂണ്‍ പോലെ മുളച്ച് പൊന്തിയ അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ പലതും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇത്തരം ഭക്ഷണശാലകളുടെ ആധിക്യമാണ് ഇവരുടെ ബിസിനസ് ...
error: Content is protected !!