Thursday, October 15

Tag: Ganeshkumar

ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു ; പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയായി കടന്നപ്പള്ളി
Kerala, Other

ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു ; പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയായി കടന്നപ്പള്ളി

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നല്‍കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നല്‍കുമെന്നുമാണ് ഇതുവരെയുള്ള വിവരം. ഇത് മൂന്നാം തവണയാണ് ണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകുന്നത്. 2001-ലെ എ.കെ. ആന്റണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. എന്നാല്‍ 2003-ല്‍ പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാന്‍ വേണ്ടി ഗണേഷ് രാജി വയ്ക്കുകയായിരുന്നു. 2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായി. എന്നാല്‍ ഭാര്യ യാമിനിയുമായുള്ള വിവാഹ മോചന ത...
സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു
Breaking news

സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന്  എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ ...