Tag: Ghss tirurangadi

തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ മുന്നേറ്റം’24 പരീക്ഷാ മുന്നൊരുക്കം
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ മുന്നേറ്റം’24 പരീക്ഷാ മുന്നൊരുക്കം

തിരൂരങ്ങാടി: ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്നേറ്റം'24 വിജയഭേരി പദ്ധതിയുടെ ഭാഗമായി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായികൂരിയാട് ഓഡിറ്റോറിയത്തില്‍ വെച്ച മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.പി.സുഹ്‌റാബി , കെ.ടി.മൊയ്തീന്‍ കുട്ടി, എന്‍.എം അലി, എസ് ആര്‍ ജി കണ്‍വീനര്‍ അബ്ദുന്നാസര്‍ ചെമ്പയില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ വിജയഭേരി കോ-ഓഡിനേറ്റര്‍ ടി. സലീം , മോട്ടിവേഷന്‍ ട്രെയിനര്‍ നിസാം മൂന്നിയൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടന്‍ നന്ദിയും പറഞ്ഞു. ...
Culture

ഇനി 4 നാൾ കലയുടെ പൂരം; ഉപജില്ലാ കലാമേളക്ക് 13 ന് തിരൂരങ്ങാടിയിൽ തിരിതെളിയും

തിരൂരങ്ങാടി : ഈ വർഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്കൂൾ കലോൽസവം  നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നത്.ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗൽഭരും  പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന  കലാമേളയിൽ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകൾ ഒൻപത് വേദികളിലായി  മാറ്റുരയ്ക്കുന്നുണ്ട്. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യുപിഎസ് സമ്മാനിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളിലേക്ക് യുപിഎസ് സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2007-08 എസ്എസ്എല്‍സി ബാച്ചിലെ 10 എച്ചിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന് ഒരു യു.പി.എസ്. നല്‍കിയത്. സീനിയര്‍ അസിസ്റ്റന്റ് എം.എ. റസിയ, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , സ്‌കൂള്‍ ഐ.ടി. കോ ഓഡിനേറ്റര്‍ സമീറലി പിലാത്തോട്ടത്തില്‍ , ജോയിന്റ് എസ്‌ഐടിസി പി.കെ.സാജിന എന്നിവരുടെ നേതൃത്വത്തില്‍ 10 എച്ച് ( 2007-08 ) ലെ വിദ്യാര്‍ഥി പ്രതിനിധികളില്‍ നിന്ന് യുപിഎസ് ഏറ്റുവാങ്ങി. ...
Local news

കെ-ടെറ്റ്: യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന

ജി.എച്ച്.എസ്.എസ്. തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ്. സി.യു. ക്യാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ 2023 മാര്‍ച്ചില്‍ കെ ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി I, II,III,IVപരീക്ഷാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ആഗസ്റ്റ് 25, 26 തീയതികളില്‍ പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. അസ്സല്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി., എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. മാര്‍ക്ക് ഇളവുകളോടുകൂടി പാസ്സായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല എങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ബി.എഡ്/ ടി.ടി.സി. പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാല്‍...
Local news

പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. https://youtu.be/YY4ExLUlpa4 സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെ...
Breaking news

കയറും മുമ്പേ മുന്നോട്ടെടുത്തു, ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : കയറും മുമ്പേ ബസ് മുന്നോട്ടെടുത്തത്തിനാൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു വിദ്യാർഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥി നി ശ്രീലക്ഷ്മി (17) ക്കാണ് പരിക്കേറ്റത്. കരിപറമ്പിൽ നിന്ന് പുകയൂരിലേക്ക് താമസം മാറിയ കോട്ടുവാലക്കാട് കാശിയുടെ മകളാണ്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്ന് വൈകുന്നേരം 4.30 ന് തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് മുൻപിലെ സ്റ്റോപ്പിൽ വെച്ചാണ് സംഭവം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹംദി ബസിൽ നിന്നാണ് അപകടം. ...
Tech

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ചെറുമുക്കിലെ 5 വിദ്യാർത്ഥികൾക്ക്

തിരൂരങ്ങാടി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2021-22 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചെറുമുക്കിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥകളെ പ്രോത്സാഹിപ്പിക്കുന്ന ടെക് അസിസ്റ്റ അക്കാദമിയിലെ ഫസീഹ് മുസ്ഥഫ പൊക്കാശ്ശേരി അന്‍ഷിഫ് റഹ്മാന്‍ പങ്ങിണിക്കാടന്‍, മഞ്ഞളാംപറമ്പില്‍ അഫല്‍, മാട്ടുമ്മല്‍ അഫ്‌നാന്‍, എറപറമ്പന്‍ ബാസില്‍ എന്നിവരാണ് അര്‍ഹരായത്. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന ചെറു വാഹനം വഴി ഫാക്ടറി കളില്‍ അപകടവും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ കാഴ്ചയാണ്. അതിന് പകരം ഒരു റോബോട്ട് വെച്ച് അതിനു മുന്നിലെത്തിയ തടസ്സം ഉണ്ടെങ്കില്‍ അതിനെ മറികടന്നു ആ പാതയില്‍ തന്നെ തുടര്‍ന്ന് ആ വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന ആശയമാണ് ഫസീഹ് മുസ്ഥഫ അവതരിപ്പിച്ചത്. വൈറസ് ബാധിതരായ രോഗികളുടെ അടുത്തേക്ക് നഴ്‌സുമാര്‍ പോകുമ്പോള്‍ അവര്‍ തമ്മിലുള്ള ഇടപഴകല്‍ ക...
Crime, Local news

യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം, ഒരാള്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി. തിരൂരങ്ങാടി മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സിദ്ധീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ സിദ്ധീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു.ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ധീഖിന്റെ കീശയിലുണ്ടായ...
Breaking news, Local news

തിരൂരങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ലൈബ്രറി കത്തി നശിച്ച നിലയിൽ

തിരൂരങ്ങാടി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി കത്തി നശിച്ച നിലയിൽ. രാവിലെ സ്കൂളിൽ എത്തിയവരാണ് തീ പിടിച്ചത് കണ്ടത്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ലൈബ്രറി. മറ്റു കണക്കുകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. തീ പിടിത്തം എങ്ങനെ ഉണ്ടായെന്നു വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ...
Local news

തിരൂരങ്ങാടി കലാകേന്ദ്ര വ്യാഴാഴ്‌ച സ്പീക്കർ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ കൂട്ടായമയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനത്തിന് നാളെ മുതല്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25-ന് വൈകീട്ട് 7 മണിക്ക് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൂട്ടായമയുടെ ഔപചാരിക ഉദ്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വ്വഹിക്കും. കെ.പി.എ മജീദ് എം.എല്‍.എ, കെ.പി മുഹമ്മദ് കുട്ടി, ഫൈസല്‍ എളേറ്റില്‍ മറ്രു പ്രമുഖരും പങ്കെടുക്കും.രാത്രി എട്ട് മണിക്ക് സംഗീത സായം പരിപാടിയില്‍ പാട്ടും പറച്ചിലുമായി ഷെബിയും ഗസല്‍ അവതരിപ്പിക്കും. മാപ്പിള കലക്ക് നിരവധി സംഭാവനകള്‍ നല്‍കിയ തിരൂരങ്ങാടിയുടെ കലാ സാംസ്‌കാരിക ഉയര്‍ത്തെഴുനേല്‍പ്പിനായാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ഭാരവാഹികളായ കെ.ടി അബ്ദുല്‍ ഹമീദ്, പി.എം അബ്ദുല്‍ ഹഖ്, ഒ.സി ബഷീര്‍, അരിമ്പ്ര ...
error: Content is protected !!