Tag: Gold smuggling

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
Information

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്ന് വന്ന മലപ്പുറം അണ്ണാറതൊടിക അഞ്ചച്ചാവിടി ഷംനാസില്‍ നിന്നുമാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്. ഡിആര്‍ഐയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 2061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ പാക്കറ്റിലായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍ത്തിരിച്ചെടുത്തപ്പോള്‍ 1762 ഗ്രാം 24 കാരറ്റ് തൂക്കം വരുന്ന സ്വര്‍ണം ലഭിച്ചു. ഇതിന് വിപണിയില്‍ 1,05,54,380 വിലമതിക്കും. അസിസ്റ്റന്റ് കമ്മിഷണര്‍ ഇ കെ ഗോപകുമാര്‍, സൂപ്രണ്ടുമാരായ എബ്രഹാം കോശി, ബാലകൃഷ്ണന്‍ ടി എസ്, അനൂപ് പൊന്നാരി, വിമല്‍ കുമാര്‍, വിജയ ടി എന്‍, ഫിലിപ്പ് ജോസഫ്, ഇന്‍സ്പെക്ടര്‍മാരായ ശിവകുമാര്‍ വി കെ, പോരുഷ് റോയല്‍, അക്ഷയ് സ...
Information

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു നിന്നും അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പൊലീസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് കരിപൂര്‍ പോലീസിന്റെ പിടിയില്‍. റിയാദില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് 927 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 3 കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ അസ്ലമിനെമലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും താന്‍ ഗോള്‍ഡ് കാരിയര്‍ ആണെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്...
Crime

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ

കരിപ്പൂർ : യു എ ഇ യിൽ നിന്ന് 1.157 കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനും, അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പോലീസ് പിടിയിലായി. അൽ ഐനിൽ നിന്നും എത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് 67 ലക്ഷം രൂപ വിലവരുന്ന 1.157 കിലോ സ്വർണം കടത്തിയത്. ഇയാൾ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നെങ്കിലും പോലീസ് പിടിയിലായി. ഇയാളെ തട്ടിക്കൊണ്ട് പോകാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിര്‍ (32), ടി. നിഷാം(34), ടി.കെ. സത്താര്‍ (42), എ. കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ എം. റഷീദ് (34) , സി.എച്ച്. സാജിദ് (36) എന്നിവരെയും പിടികൂടി. ഇയാൾ സ്വർണവുമായി വരുന്ന വിവരവും ഇദ്ദേഹ ത്തെ തട്ടിക്കൊണ്ടു പോകാൻ സംഘം വന്ന വിവരവും ചോർന്നു കിട്ടിയ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പോലീസിനെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. എയര്‍പോര്‍ട്ട്  Arrival Gate...
Information

കരിപ്പൂരില്‍ 48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ശ്രമിച്ച 48 ലക്ഷം രൂപ വിമലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം കൂട്ടായി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ മുശാന്റെ പുരക്കല്‍ ഉമ്മര്‍കോയയില്‍ നിന്നുമാണ് 855 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഉമ്മര്‍കോയ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം ഉമ്മര്‍കോയക്ക് ഏഴുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ...
Information

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പുത്തന്‍ മാര്‍ഗം പരീക്ഷിച്ച് യാത്രക്കാരന്‍ ; 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കസ്റ്റംസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ വന്നിറങ്ങുന്ന ഏറോബ്രിഡ്ജിനു സമീപത്തുള്ള ഇടനാഴിയിലുള്ള ഒരു തൂണിനു പിന്നില്‍ അതിവിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ 1373 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകള്‍ കണ്ടെത്തിയത്. വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാമോളം സ്വര്‍ണം ഈ പാക്കറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും അതുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കണ്ടെത്തുവാനുള്ള അന...
Information

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി ; രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ ദുബായില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമായാണ് 2085 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും എത്തിയ കാസറഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസയില്‍ (41) നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്‌സൂലുകളും കുവൈറ്റില്‍നിന്നും എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ മണ്ണമ്മല്‍ സുഹൈലില്‍ (32) നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങി...
Information

സ്വർണക്കടത്ത് ; ഊരകം സ്വദേശി പിടിയിൽ

കൊണ്ടോട്ടി :കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച വേങ്ങര ഊരകം സ്വദേശി പിടിയിൽ. ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീമിൽ (26) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . ഹക്കീം തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്നു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം ഹക്കീമിന് അറുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ...
Information

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതുമായി ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാര്‍ പിടിയില്‍. 1838 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശിയായ നൂരേമൂച്ചി മുഹമ്മദ് ഷാഫിയില്‍ (33) നിന്നും ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാങ് സ്വദേശിയായ ചകിടിപ്പുറം സബീബില്‍ (28) നിന്നും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട; നാല് പേരിൽ നിന്നായി 1.8 കോടി രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ : ഇന്നലെ രാവിലെയും രാത്രിയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ മൂന്നു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന മലപ്പുറം ചെമ്മനിയോട് സ്വദേശിയായ പാതിരാമണ്ണ അബ്ദുൽ അൻസറിൽ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും, ഇന്നലെ രാവിലെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശിയായ പൊട്ടങ്ങട് അഷറഫിൽ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വലിയപറമ്പിൽ റിയാസിൽ(45) നിന്നും സ്വർണ്ണമിശ്രിതമടങ്ങിയ 1157 ഗ്രാം തൂക...
Crime, Information

കരിപ്പൂരിൽ 661 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി

ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പയ്യന്നൂർ സ്വദേശിയായ നങ്ങാരത്ത് മുഹമ്മദ്‌ അമീനിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . അമീൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രണ്ടു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന സ്വർണവുമയി രണ്ട് പേര് പിടിയിൽ

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയായ തെക്കേതിൽ മുഹമ്മദ്‌ ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും ഇന്ന് രാവിലെ ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ പയ്യാശ്ശേരി തണ്ടുപാറയ്ക്കൽ സഫ്‌വാനിൽ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടി...
Crime

കരിപ്പൂരില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.17 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

മലപ്പുറം ; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പൊലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി 17 ലക്ഷം രൂപ വില മതിക്കുന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നരം 6.30 ന് ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും താന്‍ ഗോള്‍ഡ് ക...
Information, Other

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 2148 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയില്‍ ഷറഫുദ്ധീനില്‍നിന്നും (44) നടുവീട്ടില്‍ ഷമീന (37)യില്‍ നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ഷറഫുദ്ധീന്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവ...
Information

കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നു രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ തോടത്ത് സാദിക്കില്‍ (40) നിന്നുമാണ് 1293 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സാദിക്ക് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ സാദിക്കിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സാദിക്കിന് പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ...
Information

കരിപ്പൂരില്‍ 1155 ഗ്രാം സ്വര്‍ണമിശ്രിതവുമായി താനാളൂര്‍ സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1155 ഗ്രാം സ്വര്‍ണമിശ്രിതവുമായി താനാളൂര്‍ സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. മലപ്പുറം താനാളൂര്‍ സ്വദേശിയായ ചെറുപറമ്പില്‍ മുഹമ്മദ് ഹിലാലുദീനില്‍ (29) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്നു രാവിലെ അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഹിലാലുദീന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1155 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കും. കള്ളക്കട...
Information

കരിപ്പൂരില്‍ 65 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്നു രാവിലെ ജിദ്ദയില്‍നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം പെരുംപോയില്‍കുന്ന് സ്വദേശിയായ പുളിക്കല്‍ ഷഹീമില്‍ (31) നിന്നുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും 1165 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഷഹീം കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ...
Information

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വേങ്ങര സ്വദേശി പൊലീസ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വേങ്ങര സ്വദേശി പൊലീസിന്റെ പിടിയില്‍. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. 966 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നും ഇന്നലെ എത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചെങ്ക...
Information

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍. ജിദ്ദയില്‍ എത്തിയ മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ നിന്നുമാണ് 1165 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇന്നലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ (33) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂടിയത്. വിജേഷ് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ ...
Crime

മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

തിരൂരങ്ങാടി : വിദേശപാഴ്സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിക്കുന്നത്. ഫോറിന്‍ പോസ്റ്റോഫിസിലെത്തുന്ന പാഴ്സലുകള്‍ ക്ലിയറന്‍സ് നല്‍കുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്ത് നിന്നയയ്ക്കുന്ന സ്വര്‍ണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങള്‍ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ സുരക്ഷിതമായി ക്ലിയറന്‍സ് നല്‍കി അയയ്ക്കേണ്ട ഉത്തരവാദിത്തമായിരുന്നു അഷുതോഷിന്. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്‍റെ തെളിവുകളും ഡിആര്‍ഐ ശേഖരിച്...
Information

കരിപ്പൂരില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍

കരിപ്പൂര്‍ ; കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശിയായ ഒട്ടേത്ത് മുഹമ്മദ് റഫീഖില്‍ (33) നിന്നുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 744 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂലുകളായിയാണ് റഫീഖ് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ചത്. കസ്റ്റംസ് പിടികൂടിയ 805 ഗ്രാം സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും വേര്‍തിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് റഫീഖ് കസ്റ്റംസ് ഉദ്യോ...
Crime, Information

മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കടത്തിയത് തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് ; ആറു പേര്‍ പിടിയില്‍

തിരൂരങ്ങാടി : മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ 6.300 കിലോ സ്വര്‍ണ്ണം ഡി ആര്‍ ഐ പിടികൂടി. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. സംഭവത്തിൽ ആറു പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. മുന്നിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വര്‍ണം അയച്ചത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് സ്വര്‍ണം പോസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന...
Crime, Information

ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് ; വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ പിടിയില്‍

കരിപ്പൂര്‍ : ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ കരിപ്പൂരില്‍ കസ്റ്റംസ് പിടിയില്‍. ഇന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നുമ ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍ നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്‌സൂലുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേല്‍മുറി സ്വദേശിയായ വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍( 24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടന്‍ യൂനസ് അലി (34) യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും കാസറഗോഡ് മുലിയടുക്കം സ്വദേശിയായ അബ്ദുല്‍ ഖാദറി (22) ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാര്‍തൊടി മുഹമ്മദ് സു...
Information

കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം താനാളൂര്‍ സ്വദേശിയായ കുന്നുമ്മല്‍ മുഹമ്മദ് നബീലില്‍ (25) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 1067 ഗ്രാം സ്വര്‍ണമിശ്രിതമാണ് നബീലില്‍ നിന്നും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 60000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് നബീല്‍ കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ നബീലിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും...
Entertainment

കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് 53,59,590 രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് .930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റ നേതൃത്വത്തിലല്‍ സൂപ്രണ്ടുമാരായ കൂവല്‍ പ്രകാശന്‍, ഗീതാ കുമാരി , വില്യംസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശികളിൽ നിന്നും 2 കിലോ സ്വർണം പിടികൂടി

കരിപ്പൂർ : കരിപ്പൂരിൽ രണ്ടു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മലപ്പുറം ജില്ലക്കാരായ രണ്ടു യാത്രക്കാരിൽ നിന്നും ആയി പിടികൂടിയത് . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നുമ്മേൽ മിർഷാദിൽ(24) നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 3 ക്യാപ്സൂലുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ (25) നിന്നും 1174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത...
Crime

കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ

കരിപ്പൂരിൽ വൻ സ്വർണവേട്ട.ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. 11.01.2023ൽ എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നുo ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിൻറർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ Xray പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: 1162 ഗ്രാം സ്വർണവുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

കരിപ്പൂർ : കരിപ്പൂർ എയർ പോർട്ടിൽ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി.തുടർച്ചയായ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലൂടെ ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശിയായ ജാഫർ സഹദ് ചോലഞ്ചേരി എന്ന വ്യക്ത്തിയിൽ നിന്നും 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ കസ്റ്റംസ് പിടികൂടി. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. സ്വർണക്കടത്തു തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിരീക്ഷണം ഊര്ജിതമാക്കിയിട്ടുണ്ട് . ...
Crime

അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ഒരു കിലോ സ്വർണവുമായി 19 കാരി പിടിയിൽ

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നാണ് സ്വര്‍ണവുമായി ഷഹല എത്തിയത്. അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ ആയിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ആണ് പിടികൂടിയത്. ഷഹലയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സ...
Crime

വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ

വിക്സ് ബോട്ടിലിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണം കടത്താൻ പുതിയ വഴികളിലൂടെ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസും പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 1014 ഗ്രാം സ്വർണം പിടികൂടി. ...
Crime

വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെ ആണ് ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഫാത്തിമ കരിപ്പൂരിൽ ഇറങ്ങിയത്. https://youtu.be/C6LJiToMlVc വീഡിയോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്ത...
error: Content is protected !!