Tag: Gold smuggling

കരിപ്പൂരിൽ 2.35 കിലോഗ്രാം സ്വർണം പിടിച്ചു
Crime

കരിപ്പൂരിൽ 2.35 കിലോഗ്രാം സ്വർണം പിടിച്ചു

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.35 കിലോഗ്രാം സ്വർണം കസ്റ്റംസ് വിഭാഗവും കരിപ്പൂർ പോലീസും ചേർന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തെയ്യാലിങ്ങൽ വെള്ളിയാമ്പുറം സ്വദേശി അബ്ദുൾറഷീദ് (41), പറപ്പൂർ ചക്കിപ്പറമ്പ് പാണ്ടിക്കാവ് റിയാസ് മോൻ (39) എന്നിവർ പിടിയിലായി. ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് അബ്ദുൾറഷീദ് എത്തിയത്. മലാശയത്തിൽ ഒളിപ്പിച്ചനിലയിൽ 1171 ഗ്രാം സ്വർണസംയുക്തമാണ് ഇയാളിൽനിന്ന് കസ്റ്റംസ് കണ്ടെടുത്തത്. ഇൻഡിഗോ എയറിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് റിയാസ് മോൻ എത്തിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന മ്യൂസിക് സംവിധാനത്തിൽ ഒളിപ്പിച്ചനിലയിൽ 1.804 കിലോ വരുന്ന ഒന്പത് സ്വർണബിസ്‌കറ്റുകളാണ് കരിപ്പൂർ പോലീസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് ഒന്നരക്കോടിയോളം രൂപ വിലവരും. ...
മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ
Crime

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. https://youtu.be/RL7iugjLe5...
Crime

യുവതി ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നായി 1.36 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം 1.36 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ധയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്‌ ഏറ്റെപ്പാടൻ (32), വയനാട് സ്വദേശി ബുഷ്‌റ കീപ്രത്ത് (38), ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ (26) എന്നിവരെയാണ് പിടികൂടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs ജംഷീദും ശമിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണവും ഷാമിൽ നിന്ന് 679 ഗ്രാമിന്റെ 3 ക്യാപ്സ്യൂളുകളും പിടികൂടി. ബുഷ്‌റയിൽ നിന്ന് 1077 ഗ്രാം സ്വർണം പിടികൂടി. 4 ചെറിയ കുട്ടികളുമായി എത്തിയ ഇവർ സ്വർണം വസ്ത്ര ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൊത്തം 3056 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1, 36, 40000 രൂപ മൂല്യം കണക്കാക്കുന്നു....
Crime

സ്വർണം കടത്താൻ പല മാർഗങ്ങൾ; ഇന്നും ഒരാൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തു. സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്....
Other

101 പവൻ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടപ്പൊയിലിനെ (29) യാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ് തുടർ നടപടികൾ സ്വീകരിച്ചു. കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നതു...
Crime

സ്വർണക്കടത്ത്, കരിപ്പൂരിൽ വനിത ക്ലീനിംഗ് സൂപ്പർവൈസർ പിടിയിൽ

കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ എയർ പോർട്ടിലെ വനിത ക്ലീനിംഗ് സൂപ്പർ വൈസർ പിടിയിലായി. വാഴയൂർ പേങ്ങാട് സ്വദേശി കെ.സജിത (46) യെയാണ് പിടികൂടിയത്. എയർപോർട്ടിലെ ക്ലീനിംഗ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫ് ആണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുമ്പഴാണ് പിടിയിലായത്. സംശയം തോന്നിയ ഇവരെ പരിശോധിച്ചപ്പോൾ 2 ചതുരാകൃതിയിലുള്ള സ്വർണ മിശ്രിത കട്ടകൾ കണ്ടെടുത്തു. 1812 ഗ്രാം തൂക്കമുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിന്‌ പുറമെ ഏതാനും യാത്രക്കാരെയും സ്വർണവുമായി പിടികൂടി. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് സ്വർണ്ണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍...
Crime

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി. 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത്. വസ്ത്രത്തിന്റെ രഹസ്യ അറയിൽ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിലാക്കിയ സ്വർണം കടത്താനുള്ള ശ്രമം. തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്‌മാനാണ് അരക്കോടിയുടെ വിദേശ കറൻസി കടത്തിയത്. ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് പുറപ്പെടൽ കേന്ദ്രത്തിൽ വെച്ച് 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയത്....
Crime

സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങളുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ടീഷർട്ടും അടിവസ്ത്രവും ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഷാർജയിൽനിന്നെത്തിയ നാദാപുരം സ്വദേശി എ. ഹാരിസ് ആണു പിടിയിലായത്. 3 വസ്ത്രങ്ങളുടെയും തൂക്കം 1.573 കിലോഗ്രാം ഉണ്ടെന്നും ഇവ കത്തിച്ചു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ ധരിച്ചെത്തിയ വസ്ത്രങ്ങളുടെ ഉള്ളിലായിരുന്നു സ്വർണം തേച്ചുപിടിപ്പിച്ചിരുന്നത്.  ഒറ്റനോട്ടത്തിൽ കാണാതിരിക്കാനായി പുറമേ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം, സ്വർണം തേച്ച പാന്റ്സ് ധരിച്ചെത്തിയ തലശ്ശേരി മാമംകുന്ന് സ്വദേശി കെ.ഇസ്സുദ്ദീ (46)നെ‍ പൊലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിനകത്തെ പരിശോധനകളിൽ പിടിക്കപ്പെടാതെ പുറത്തെത്തിയ ഇയാളെ കരിപ്പൂർ പൊലീസാണു കുടുക്കിയത്. പാന്റ്സ് കത്തിച്ച്, ഏകദേശം 50 ലക്ഷ...
Crime

സ്വർണം തട്ടിയതിന്റെ കമ്മീഷൻ കിട്ടാത്തതിന് കവർച്ച; 4 പേർ പിടിയിൽ

പരപ്പനങ്ങാടി സ്വർണം തട്ടിയതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട് താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച നാല് പേരെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാരണത്താൽ താനൂർ സ്വദേശിയായ ഷമീർ എന്നയാളെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി ചാപ്പപ്പടിയിൽ വച്ചും അരിയല്ലൂർ എൻ.സി ഗാർഡന്റെ പുറകുവശം ബീച്ചിൽ വച്ചും മർദിക്കുകയും പരാതിക്കാരന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15000 രൂപയും കവർച്ച ചെയ്ത കേസിലെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടി അങ്ങാടിബീച്ചിലെ അയ്യാപ്പേരി അസൈനാർ ( 44 ), ചെട്ടിപ്പടി ബീച്ചിലെ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് റെനീസ് (35), ആലുങ്ങൽബീച്ചിലെ കൊങ്ങന്റെചെറുപുരക്കൽ ഷബീർ( 35 )...
Crime

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്തു...
Crime

കരിപ്പൂരിൽ വിമാന ജീവനക്കാരനിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ്‌ ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്...
Crime

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി.

കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളിലും മലാശയത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണ കടത്ത്‌. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേര്‍ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാര്‍ഡ് ബോര്‍ഡിന്റെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ഇരുമ്പന്റവിട ബഷീര്‍ (46), കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് (30), , ഓര്‍ക്കാട്ടേരി സ്വദേശി ചമ്പോളി നാസര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഓരോരുത്തരില്‍ നിന്നും യഥാക്രമം, 1628 ഗ്രാം, 1694 ഗ്രാം, 1711 ഗ്രാം സ്വര്‍ണം വീതം പിടികൂടി. മൂവരും ദുബായി...
Crime

അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി

നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പി.ഷഹാന (30) ആണ് പിടിയിലായത്. കരിപ്പൂർ- അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി എയർ ഹോസ്റ്റസ് പിടിയിൽ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽ നിന്നു കോഴിക്കോട്ടെ ത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടി കൂടിയത്. ഡപ്യൂട്ടി കമ്മിഷണർ ഡോ.എ സ്.എസ്.ശ്രീജു, സൂപ്രണ്ടുമാരായ സി.പി.സബീഷ്, എം.ഉമാദേവി, ഇൻസ്പെക്ട...
Kerala

കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എസ...
error: Content is protected !!