Tag: hajj 2025

ഹജ്ജ് 2025: തെരെഞ്ഞെടുക്കപ്പെട്ടവർ ബാക്കി തുക (മൂന്നാം ഗഡു)2025 ഏപ്രിൽ 3-നകം അടവാക്കണം
Gulf

ഹജ്ജ് 2025: തെരെഞ്ഞെടുക്കപ്പെട്ടവർ ബാക്കി തുക (മൂന്നാം ഗഡു)2025 ഏപ്രിൽ 3-നകം അടവാക്കണം

കൊണ്ടോട്ടി: 2025 ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ, നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,72,300രൂപക്കു പുറമെ ഇനി അടക്കാനുള്ള തുക 2025 ഏപ്രിൽ 3-നകം അടക്കേണ്ടതാണെ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 36 പ്രകാരം അറിയിച്ചിരിക്കുന്നു. അപേക്ഷകർ ഹജ്ജ് അപേക്ഷയിൽ രേഖപ്പെടുത്തിയ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് തുക അടവാക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഇപ്പോൾ പ്രഖ്യാപിച്ച തുക താൽക്കാലികവും, ആവശ്യമെങ്കിൽ മാറ്റത്തിനു വിധേയവുമായിരിക്കും.എമ്പാർക്കേഷൻ പോയിന്റ്അടിസ്ഥാനത്തിൽഒരാൾക്ക്ഇനി അടക്കാനുള്ള തുക(3rd Installment)കോഴിക്കോട് 97,950കൊച്ചി 54,350കണ്ണൂർ 57,600 അപേക്ഷാ ഫോറത്തിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 16,600 രൂപ കൂടി അധികം അടക്കണം. ...
Local news

വേങ്ങര മണ്ഡലത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നടത്തി

തിരൂരങ്ങാടി: ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട വേങ്ങര നിയോജക മണ്ഡലത്തിലെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ടം സാങ്കേതിക പരിശീലന ക്ലാസ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുന്‍സിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഡോ.എം.ഉസ്മാന്‍ അധ്യക്ഷനായ ചടങ്ങില്‍ ഹാഫിള് മുഹമ്മദ് ശിബിലി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വേങ്ങര മണ്ഡലം ട്രെയിനിംഗ് ഓര്‍ഗനൈസര്‍ പി.പി.എം.മുസ്തഫ ആമുഖ ഭാഷണവും ഫൈസല്‍ മാസ്റ്റര്‍ സ്വാഗത ഭാഷണവും നടത്തി. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അസീസ്, പി.എം.അബ്ദുല്‍ ഹഖ്, ഇബ്രാഹിം ബാഖവി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി പരിശീലകന്‍ മുജീബ് ...
Kerala

കോഴിക്കോട്ടെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധിക തുക ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നസീം അഹ്മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീര്‍ഥാടകര്‍ സമര്‍പ്പിച്ച ഭീമന്‍ ഹരജിയിലെ ആവശ്യങ്ങള്‍ സി ഇ ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി. പുറപ്പെടല്‍ കേന്ദ്രമായി കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തവര്‍ക്ക് യാത്രാ ഇനത്തില്‍ ഏകദേശം 40,000 രൂപയുടെ അധിക ചെലവാണ് എയര്‍ലൈന്‍സ് ക്ലിപ്തപ്പെടുത്തിയത്. നാലും അഞ്ചും ഹാജിമാര്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെയുള്ള സാഹചര്യത്തില്‍ അവര്‍ക്കിത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സാധാരണക്കാര്‍ ഏറെ നാളായി സ്വരുകൂട്ടിയ പണവുമായാണ് ഹ...
Other

കോഴിക്കോട്ടെ ഉയർന്ന ഹജ്ജ് യാത്രാനിരക്ക്: ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംബാർകേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ വലിയ തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്. കേരളത്തി ലെ...
Kerala

കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനര്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 4 മുതല്‍ 13 വരെ www.hajcommittee.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷകര്‍ 30-11-2024 ന് 25 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചവരും കര്‍മ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയില്‍ പരിജ്ഞാനമുള്ളവരായിരിക്കണം. ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം. വലിയ സദസ്സുകളില്‍ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകള്‍ മനസ്സിലാക്കി തീര്‍ത്ഥാടകര്‍ക്ക് കൈമാറുന്നതിനുള്ള കഴിവും ഉണ്ടായിരിക്കണം. ട്രൈനര്‍ അപേക്ഷ സംബന്ധിച്ചും, തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റ...
Kerala

ഹജ്ജ് 2025 : രണ്ടാം ഗഡു ഈ തിയതിക്കകം അടക്കണം

ഹജ്ജിന് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു തുകയായ 1,42,000 രൂപ ഡിസംബര്‍ 16 നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിനായി അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്....
Kerala

ഹജ്ജ് 2025: മെഹ്റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഇന്ത്യയിലൊട്ടാകെ നീക്കി വെച്ചത് 500 സീറ്റുകള്‍, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തക്കതായ കാരണത്താല്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെ വന്ന സ്ത്രീകള്‍ക്ക് അവരുടെ പുരുഷ മെഹ്‌റം ഹജ്ജിന് ഇതിനകം തിരഞ്ഞെടുക്കപ്പെടുകയും പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ മറ്റു മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടക്കും. ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 ഡിസംബര്‍ 9 ആണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റായോ മറ്റേതെങ്കിലും രീതിയിലോ ഹജ്ജ് ചെയ്തിട...
Kerala

ഹജ്ജ് – 2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്കു അവസരം

അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍ 16ന് മുമ്പായി ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,72,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്. ഇവര്‍ പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവണ്‍മെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക...
Malappuram

ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- കായിക - വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭ്യർത്ഥിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ വഴി ഹജ്ജിന് പുറപ്പെടുന്ന 14590 പേർക്കും ഇനി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രയാസരഹിതമായി ഹജ്ജ് നിർവഹിച്ചു തിരിച്ചു വരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . സംസ്ഥാനത്തെ 600 ഓളം ട്രൈനർമാരും 20 ഫാക്കൾട്ടി മെമ്പർമാരും പതിനാല് ...
Kerala

ഹജ്ജ് 2025 : സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നവംബർ 24ന്

മലപ്പുറം : ഹജ്ജ് – കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 വർഷത്തിൽ ഹജ്ജിന് പുറപ്പെടുന്ന മുഴുവൻ ഹാജിമാർക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നവംബർ 24 ഞായറാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് സാങ്കേതിക ക്ലാസ്സുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ്സ് നവംബർ 24 മുതൽ ഡിസംബർ 15 വരെ നീണ്ടുനിൽക്കും.ക്ലാസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ 24ന് രാവിലെ 9 ന് താനൂരിൽ വെച്ച് നിർവ്വഹിക്കും. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ. വിനോദ് ആദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ , കൗൺസിലർ പി കെ എം ബഷീർ, പി ടി അക്ബർ, മുഹമ്മദ് കാസിം കോയ പൊന്നാനി, ജലാൽ തങ്ങൾ സമദ് ഫൈസി, മഹല്ല് ഖത്തീബ് കുഞ്ഞുമുഹമ്മദ് ഫൈസി, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി സംബന്ധിക്കും. ജില്ലാ ട്രെയിന...
Malappuram

ഹജ്ജ് 2025: ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി വീണ്ടും നവംബർ 11 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 11 പ്രകാരം അറിയിച്ചിരിക്കുന്നു. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 11-11-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്....
Kerala

ഹജ്ജ് 2025 : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 10 പ്രകാരം അറിയിച്ചിരിക്കുന്നതായി അസിസ്റ്റൻ്റ് സെക്രട്ടറി. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31-10-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണെന്നും അസി. സെക്രട്ടറി അറിയിച്ചു....
Kerala

ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കണ്ണൂരില്‍ ഒക്ടോബര്‍ 20-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും രേഖകള്‍ സ്വീകരിക്കും. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യനല്‍ ഓഫീസിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഒക്ടോബര്‍ 23....
Tourisam

ഹജ്ജ് നറുക്കെടുപ്പ്: കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം; ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് ഡൽഹിയിൽ റീജ്യണൽ ഓഫീസിൽ നടന്നു. കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ച്ത്. 65+ വിഭാഗം 3462, WM-സ്ത്രീകൾ മാത്രമുള്ള 65+ വിഭാഗം 512, WM സ്ത്രീകൾ മാത്രമുള്ള 45+വിഭാഗം 2311, ജനറൽ കാറ്റഗറി 14,351.കേരളത്തിലെ ജനറൽ കാറ്റഗറിയിൽ നിന്നും 8305 പേർക്കാണ് പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. 65+ വിഭാഗവും, സ്ത്രീകൾ മാത്രമുള്ള വിഭാഗവും (WM) നറുക്കെടുപ്പില്ലാതെ എല്ലാവർക്കും അവസരം ലഭിച്ചു. ജനറൽ വിഭാഗത്തിലെ 6046 പേർ വെയ്റ്റിംഗ്ലിസറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മൊത്തം 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാ...
Malappuram

വഖഫ് ഭേദഗതി – ഹജ്ജ് തീര്‍ഥാടനം : മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 10 ന് എറണാകുളത്ത് കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ ലഭ്യമായ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെ.പി. സി) ചെയര്‍മാന് അയച്ചു നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസല്‍ ആണ് ജെ.പി. സിക്ക് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് നല്‍കി. ജെ.പി.സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു. എല്ലാ...
Malappuram

ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 4 ന്

അടുത്ത വർഷത്തെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ നാലിന് വൈകീട്ട് 3.30 ന് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 30-09-2024 ആണ്. അപേക്ഷകർ കവർ നമ്പർ ലഭിച്ചു എന്ന് ഉറപ്പുവരുത്തുക: മുഖ്യ അപേക്ഷകന്റെ അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. ആയി കവർ നമ്പർ ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും, പാസ്പോർട്ട് നമ്പർ എൻട്രി ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. ഫോൺ: 0483-2710717, 2717572....
Kerala

ഹജ്ജ് 2025 : 23 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചു, ഇതുവരെ ലഭിച്ചത് 19210 അപേക്ഷകള്‍

ഹജ്ജ് 2025ന് സെപ്തംബര്‍ 23 വരെ ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിച്ച സ്വീകാര്യയോഗ്യമായ എല്ലാ അപേക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ അനുവദിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്. കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കണം. അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ സെപ്തംബര്‍ 30നകം അപേക്ഷാ ഫോമും അനുബന്ധ രേഖകളുമായി ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗ...
Kerala

ഹജ്ജ് 2025 : അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി

2025 വര്‍ഷത്തെക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6 പ്രകാരം അറിയിച്ചിരിക്കുന്നു. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3768 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം45+ (പുരുഷ മെഹ്‌റമില്ലാത്തവര്‍) വിഭാഗത്തിലും 12,990 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.....
Kerala

ഹജ്ജ് 2025 : ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 3406 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 1641 ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്തവർ) വിഭാഗത്തിലും 10214 ജനറൽ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 23 വരെ നീട്ടിയിട്ടുണ്ട്. 2024 സെപ്തംബർ 23 നുള്ളിൽ ഇഷ്യു ചെയ്തതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ള പാസ്‌പോർട്ട് ഉള്ളവർ...
Kerala

ഹജ്ജ് 2025 : ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 11,013 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2506 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 10,75 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7432 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും, ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. അപേക്ഷാ സമർപ്പണം : അവസാന തിയ്യതി നീട്ടണം നിലവിൽ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി 2025 സെപ്തംബർ 9 ആ...
Kerala

ഹജ്ജ് 2025: ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു ; അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു. 2024 സെപ്തംബർ 9 ആണ് അവസാന തിയ്യതി. അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് ഹജ്ജ്-2025 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഗൈഡ്‌ലൈൻസ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയ...
Kerala

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി ; സെപ്തംബർ 9 വരെ അപേക്ഷിക്കാം

ഹജ്ജ് 2025- ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം....
error: Content is protected !!