Tag: Haripad

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി
Kerala

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ അറസ്റ്റില്‍. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. കഴിഞ്ഞ ദിവസം മണ്ണാര്‍കാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവര്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം സംഘം കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാര്‍കാടു നിന്നുള്ളവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മണ്ണാര്‍കാട് സംഘത്തെ ഹരിപ്പാട് സംഘം കാറ...
Accident, Information

ഹരിപ്പാട് കായലില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൂടി കണ്ടെത്തി,

ആലപ്പുഴ : ഹരിപ്പാട് കായലില്‍ കാണാതായ ഒരു വിദ്യാര്‍ഥിയുടെ കുടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മഹാദേവികാട് പാരൂര്‍ പറമ്പില്‍ പ്രദീപ് രേഖ ദമ്പതികളുടെ മകന്‍ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തില്‍ വിഷ്ണു (13) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഗൗതം കൃഷ്ണ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൃദദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍. കായലില്‍ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവില്‍ എന്‍ ഡി പി സി യുടെ സോളാര്‍ പാനല്‍ കാണാന്‍ എത്തിയതാണ് വ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ...
Accident, Information

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുണ്‍ കൃഷ്ണന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരി...
Accident, Information

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത് കടയിലേക്ക് ഇടിച്ചു കയറി, ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ; കേസെടുത്തു

ഹരിപ്പാട് : പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നില്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 9.45 ഓടെയായിരുന്നു അപകടം. തൃക്കുന്നപ്പുഴ എസ്.എന്‍.നഗറില്‍ കപില്‍ വില്ലയില്‍ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ ആദ്യം ഇടതു വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയില്‍ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി. പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്ക...
Accident

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്ത് നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സര്‍വീസിനായി കരിയിലകുളങ്ങര ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആയിരുന്നു കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിന് തീപിടിച്ചത്. അക്ഷയ് യുടെ സുഹൃത്ത് കരുവാറ്റ സ്വദേശി നിയാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍. കാറിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് കാറിന് മുന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനാവിഭാഗം എത്തി തീ അണച്ചു. ...
error: Content is protected !!