എതിരില്ലാതെ ജോസ് കെ മാണിയും സുനീറും ഹാരിസ് ബീരാനും രാജ്യസഭയിലേക്ക്
സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്.
എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റിനായി തര്‍ക്കം ഉടലെടുത്തതോടെ സിപിഎം സ്വന്തം സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനല്‍കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഘടക കക്ഷി ആയിരുന്നപ്പോള്‍ 2009 മുതല്‍ 2018 വരെ ലോക്‌സഭയിലും 2018 മുതല്‍ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു. അംഗത്വം രാജിവച്ച് ഇടതു ...