Tag: Harthal

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍
Kerala

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരുമായി എത്തിയ മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പുറ...
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്...
Other

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും...
Kerala

ഹര്‍ത്താലിലെ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ഉത്തരവിറങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും. ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്...
Other

പോപുലർ ഫ്രണ്ട് ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണ്ണം; 4 പേരെ കസ്റ്റഡിയിൽ എടുത്തു

തിരൂരങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തും , ഓഫീസുകൾ റൈഡ് ചെയ്തും കേന്ത്ര ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. https://youtu.be/Y8igXn4sRE0 വീഡിയോ പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു , ഏതാനും കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ , ഹർത്താലനുകൂലികൾ അടപ്പിച്ചു. ടൗണുകളിലും ഉൾപ്രദേശങ്ങളിലെ അങ്ങാടികളിലെയും കടകൾ വരെ അടഞ്ഞു കിടന്നു. സ്കൂൾ വാഹനങ്ങളും റോഡിലിറങ്ങിയില്ല. ...
Other

നാളെ സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു....
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്. ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ലഹരി സംഘത്തിൽ പെട്ടവരാണ് അക്രമികൾ എന്നാണ് വിവരം. പാലക്കാട്...
error: Content is protected !!