Tag: Health minister

മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി
Kerala, Other

മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി

കോഴിക്കോട് : മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയ...
Malappuram

അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി വീണ ജോർജ്

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 2500 ലേറെ അപേക്ഷകർ അവയവ മാറ്റത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതായും അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി.   പൊതുമരാത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ സികെഎം ബഷീർ, പി അലി അക്ബർ, ജസ്ന ബാനു, ജയപ്രകാശ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ,ഡിപിഎം ഡോ.ടി എൻ ...
Kerala

കെ.കെ.ശൈലജക്ക് പ്രഖ്യാപിച്ച മാഗ്‌സസെ അവാർഡ് വാങ്ങരുതെന്ന് സിപിഎം

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി. ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുത്തു. കൂട്ടായ തീരുമാനം: ശൈലജ ടീച്ചർ മാഗ്‌സെസെ പുരസ്‌കാരം നിരാകരിച്ചതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. തീരുമാനം പാര്‍ട്ടി കൂട്ടായി എട...
Health,

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി 29 ന് ജില്ലയില്‍

മലപ്പുറം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. സന്ദര്‍ശന ദിവസം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരോഗ്യ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നതാണ്.പോത്തുകല്‍ കടുംബാരോഗ്യകേന്ദ്രം,  കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രം എന്നിവയുടെയും;  പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി  തുടങ്ങിയ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.  കാഷ്വാലിറ്റി കൂടാതെ നിലമ്പൂര്‍ ജില്ലാശുപത്രി , തിരൂരങ്ങാടി താലൂക്കശുപത്രി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും, ഇരിമ്പിളിയം ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ കെട്ടിട ഉദ്ഘാടനവും...
Other

ഒമിക്രോണ്‍: താത്കാലിക ആശുപത്രികളും പ്രത്യേകസംഘത്തെയും സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കാനും ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനുമാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി

തിരൂരങ്ങാടി: താലൂക് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗ തീരുമാനം. വരുമാനം കുറഞ്ഞത് മൂലം ആശുപത്രിയുടെ വികസന കാര്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ദൈന്യം ദിന കാര്യങ്ങൾക്കും പ്രയാസമുള്ളതിനാൽ HMC വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി വിസിറ്റേഴ്സ് പാസ്സ് പുനാരാരംഭിക്കാനും എക്‌സ് റെ, ECG, ലാബ് ടെസ്റ്റ്‌, ഫിസിയോ തെറാപ്പി, ജനന സർട്ടിഫിക്കറ്റ്, ഓപ്പറേഷൻ മൈനർ, മേജർ, എന്നിവയിലെ ഫീസുകൾ കാലോചിതവും മറ്റു താലൂക്ക് ആശുപത്രിയിലെതിന് സമാനമായ വർധനവുകൾ വരുത്താൻ തീരുമാനിച്ചു. ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള op ഡോക്റ്റേഴ്‌സിന്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കാനും ECG, xray, lab, ഉൾപ്പെടെ പാരാമെഡിക്കൽ പ്രവർത്തന സമയം അതാതു ഡിപ്പാർട്മെന്റുകൾക്ക് മുൻവശം പ്രദർശിപ്പിക്കാനും തീരുമാന...
error: Content is protected !!