Tag: Health minister veena george

ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്
Calicut, Kerala, Other

ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട്: നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. ഇന്നലെയാണ് രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതായി സര്‍ക്കാര്‍ അറിഞ്ഞത്. കളക്ടറേറ്റില്‍ അല്‍പ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കേണ്ടത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോള്‍ വെന്റിലേറ്ററിലാണ...
Kerala

കേരളത്തില്‍ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 57, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യു.കെ.- 3, യു.എ.ഇ.- 2, അയർലൻഡ്-2, സ്പെയിൻ- 1, കാനഡ- 1, ഖത്തർ- 1, നെതർലൻഡ്​സ്- 1 എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ: യു.കെ.- 1, ഘാന- 1, ഖത്തർ- 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂരിലുള്ളയാൾ യു.എ.ഇയിൽനിന്ന് കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.കെയിൽനിന്നെത്തിയ 23, 44, 23 വയസുകാർ, യു.എ.ഇയിൽനിന്നെത്തിയ 28, 24 വയസുകാർ, അയർലൻഡിൽ നിന്നുമെത്തിയ 37 വയസുകാര...
Kerala

ഒ പി ടിക്കറ്റിനായി ഇനി വരി നിൽക്കേണ്ട, വീട്ടിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌ൻ‌മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌ൻമെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ല...
error: Content is protected !!