Tag: Highcourt

ഹൈക്കോടതിയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
Kerala, Other

ഹൈക്കോടതിയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: കേരള ഹൈക്കോടതി വരാന്തയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ത്യശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍സുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് കോടതി പെണ്‍കുട്ടിയോട് ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് യുവതി മറുപടി നല്‍കി. ഇതേ തുടര്‍ന്ന് നിരാശനായ വിഷ്ണു ജഡ്ജിയുടെ ചേംബറിന് പുറത്തിറങ്ങിയതോ...
Information

സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി : സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും ജസ്റ്റീസ് സിയാദ് റഹ്‌മാന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ...
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ...
Information, Politics

സിപിഎം എംഎല്‍എ എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ല ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടിക ജാതിക്കാരന്‍ എന്ന്അവകാശപ്പെടാന്‍ കഴിയില്ലാത്തതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ...
Information

ഭര്‍ത്താവില്‍ നിന്ന് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചു, വിവാഹം അസാധുവാക്കി ഹൈക്കോടതി

വിവാഹസമയത്ത് യുവതി യഥാര്‍ത്ഥ പ്രായം മറച്ച് വച്ചു എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വിവാഹബന്ധം അസാധുവാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. നേരത്തെ കുടുംബ കോടതി ഭര്‍ത്താവിന്റെ പരാതി തള്ളിയിരുന്നു ഇത് ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരനായ ഭര്‍ത്താവ് പരാജയപ്പെട്ടു എന്നായിരുന്നു നേരത്തെ കുടുംബ കോടതി വിധിച്ചത്. എന്നാല്‍ പ്രതിയായ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും വസ്തുതകള്‍ മറച്ചുവെച്ചിരിക്കുകയാണെന്നും പ്രതിയുടെ പ്രായം മറച്ചുവെച്ചതായി ഹര്‍ജിക്കാരന്‍ വ്യക്തമായി വാദിച്ചിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി. 2014-ല്‍ ഭദ്രാവതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം ന...
Politics

ടോസിൽ ഭാഗ്യം തുണച്ചു; റീ കൗണ്ടിൽ ചേളാരി ഗവ:പോളി യു ഡി എസ് എഫിന്

ചേളാരി : തിരൂരങ്ങാടി ഗവ. അവുക്കാദര്‍ കുട്ടി നഹ സ്മാരക പോളിടെക്‌നിക് കോളജില്‍ ബുധനാഴ്ച നടന്ന റീകൗണ്ടിങ്ങിനെ തുടര്‍ന്ന് യു.ഡി.എസ്.എഫിന് വിജയം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍ തുല്യവോട്ടുകള്‍ നേടി. ഇതോടെ ടോസിങ് നടത്തി ചെയര്‍മാന്‍ സ്ഥാനം യു.ഡി.എസ്.എഫിന് ലഭിച്ചു. ചെയര്‍മാന്‍ പദവി ലഭിച്ചതോടെ പോളി യൂനിയന്‍ ഭരണം യു.ഡി.എസ്.എഫ് നിലനിര്‍ത്തി. എം.പി. റെനിനാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പി. മുഹമ്മദ് ഷഹ്‌സാദ് (വൈസ് ചെയര്‍മാന്‍), എം.വി. ഇര്‍ഫാന ( വൈസ് ചെയര്‍പേഴ്‌സൻ), മുഹമ്മദ് നാഫിഹ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നിയാസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍. ഡിസംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാർഥികളായ പി.ടി. യാസീന്‍ അഷ്‌റഫ് ( മാഗസിന്‍ എഡിറ്റര്‍), നിര്‍മ്മല്‍ ആന്റണി (പി.യ...
Kerala

ഹര്‍ത്താലിലെ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്താന്‍ ഉത്തരവിറങ്ങി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും. ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത...
Other

അനധികൃത ബാനറുകളും കൊടികളും വെയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങുകള്‍ മുതലായവ അടിയന്തിരമായി എടുത്തുമാറ്റാൻ ഹൈക്കോടതി നേരത്തേ തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. അല്ലാത്തപക്ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാനാകാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. തദ്ദേശ സെക്രട്ടറിമാരോ എസ്.എച്ച്.ഒമാരോ ഈ ഉത്തരവ് നടപ്പാക...
Other

ലെസ്ബിയൻ പ്രണയം: ആദിലയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ലെസ്ബിയന്‍ പ്രണയിനിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്‍റെ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു.ത​ന്നെ മ​ര്‍​ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് നടപടി. പിതാവായ മു​പ്പ​ത്ത​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യെയാണ് ബി​നാ​നി​പു​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ഇയാളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ത​ന്‍റെ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ നൂ​റ​യെ ബ​ന്ധു​ക്ക​ള്‍ തട്ടികൊണ്ടുപോയെന്നാരോപിച്ച്‌ ആ​ദി​ല​ പൊ​ലീ​സില്‍ പ​രാ​തി​ നല്‍കിയിരുന്നു. പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാത്തതിനെ തുടര്‍ന്ന് ആ​ദി​ല കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.സൗദി അറേബ്യയിലെ സ്കൂള്‍ പഠന...
Other

പങ്കാളികളായ യുവതികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച്‌ ആലുവ സ്വദേശിനിയായ ആദില നസ്‌റിനാണ് പരാതി നല്‍കിയത്. ഹര്‍ജിയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച്‌ ഒന്നിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നും ആദില നസ്‌റിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാന്‍ താല്‍പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് ആദിലയുടെ പരാതിലുണ്ടായിരുന്നു. ...
Other

പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബും പ്രവൃത്തിക്കു ഭരണാനുമതി നല്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥല സൗകര്യമുള്ളതും എന്നാൽ കെട്ടിടത്തിന്റെ അപര്യാപ്തത നേരിടുന്നതുമായ ഈ കോടതിക്ക് കെട്ടിടം അനുവദിക്കണമെനാവശ്യപ്പെട്ട് കെ.പി.എ.മജീദ് നിരന്തരം നിയമസഭയിൽ സബ്മിഷന് അവതരിപ്പിക്...
Other

മീഡിയ വൺ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ. അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം.' - കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറ...
Other

പത്ത് വയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അച്ഛൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. കു​ട്ടി ചി​കി​ത്സ​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കാ​ണ് 31 ആ​ഴ്ച വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 24 ആ​ഴ്ച വ​രെ വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് നി​യ​മ​പ്ര​കാ​രം അ​നു​മ​തി​യു​ള്ള​ത്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് കു​ട്ടി​യു​ടെ അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ച് ഒ​രു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന് രൂ​പം ന​ല്‍​കാ​നും കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​നു​ള്ള സാ​ധ്യ...
Other

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ല- ഹൈക്കോടതി

വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില് അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം. ...
Kerala

പിങ്ക് പോലീസിന്റെ അവഹേളനം; ഒന്നര ലക്ഷ രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയിൽ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചെലവായി 25000 രൂപയും കെട്ടിവയ്ക്കണം. ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്. ...
Kerala

കുപ്പിവെള്ളത്തിന് 13 രൂപ; സർക്കാർ തീരുമാനം ഹൈകോടതി തടഞ്ഞു

കൊച്ചി: കുപ്പിവെള്ളത്തിന് 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിന് ഹൈകോടതി സ്റ്റേ. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസർക്കാരിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നു. വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ...
Kerala

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാബിഷപ്പിനെതിരെ കേസെടുത്തു

നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസ് എടുത്തത്. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മതസ്പർധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കുറവിലങ്ങാട് പൊലിസിനോട് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സപ്തംബർ 24നാണ് ഇതുസംബന്ധിച്ച് അബ്ദുൽ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പൊലിസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് എസ്പിക്കും പരാതി നൽകിയിരുന്നു. സെപ്റ്റംബർ 8നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന...
error: Content is protected !!