Tag: Higher secondary

പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ നിൽക്കാൻ പാടില്ല, സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്
Kerala

പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ നിൽക്കാൻ പാടില്ല, സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്...
Kerala

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി 9 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യന...
Education, Information

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് പുസ്തക വിതരണം നടത്തി

കൊണ്ടോട്ടി : മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ വിതരണം ചെയ്തു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ പുസ്തകങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതല്‍ 15 വരെ നിയമസഭാ അങ്കണത്തില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ എക്സിബിഷന്‍ സ്റ്റാളില്‍ നിന്നും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.സി അബ്ദുറഹ്‌മാന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല കൊടവണ്ടി, വാര്‍ഡ് മെബര്‍ ഫൗസിയ, അക്ഷരശ്രീ വിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ ഡോ.വിനയകുമാര്‍, ...
Education, Malappuram

വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല; ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 86.80 ശതമാനം വിജയം

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി   4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ   എഴുതിയതില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4,283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസുള്ളത്. കഴിഞ്ഞ വര്‍ഷം (2021) 6707 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ   പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുള്ളത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍, കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ്. യഥാക്രമം 741 ഉം 714 ഉം...
error: Content is protected !!