Tag: independence day

സംസ്ഥാനം അതീവ ദുഃഖത്തില്‍, അതിജീവിക്കണം ; 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം
Kerala

സംസ്ഥാനം അതീവ ദുഃഖത്തില്‍, അതിജീവിക്കണം ; 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

തിരുവനന്തപുരം : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്ത...
Kerala, Local news, Malappuram, Other

സ്വാതന്ത്ര്യ ദിനത്തില്‍ തൂവല്‍ തീരം ശുചീകരിച്ച് അം ആദ്മി പാര്‍ട്ടി

തിരൂരങ്ങാടി : രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാര്‍ട്ടി വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു. രാവിലെ തിരൂരങ്ങാടി ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍വശം പൗരപ്രമുഖനായ എം.സി. മുഹമ്മദ് പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഉച്ചക്ക് ശേഷം പരപ്പനങ്ങാടി തൂവല്‍ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ബാഗുകളിലാക്കി തീരത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ആം ആദ്മി പാര്‍ട്ടി ആദര്‍ശത്തെയും ആം ആദ്മി പാര്‍ട്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പരിപാടികളെയും കുറിച്ച് തീരം സന്ദര്‍ശിക്കാനെത്തിയ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചരണവും പ്രവര്‍ത്തകര്‍ അവിടെ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് മടപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസര്‍ മങ്കട സംസാരിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ വി.എം., ഫൈസല്‍ ചെമ്മാട്, സാദിഖ് തെയ്യ...
Kerala, Malappuram, Other

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം ; മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും, ഇത്തവണ 33 പ്ലാറ്റൂണുകള്‍

മലപ്പുറം : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. പരേഡില്‍ എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്‌നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. കായിക- ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് - വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പരേഡിന് അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേതൃത്വം നല്‍കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക. ആഗസ്റ്റ് 15 ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ ന...
Local news

വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടി വർണാഭമായി ആഘോഷിച്ചു. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന അസംബ്ലി, വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ, സ്പെഷ്യൽ പതിപ്പ് പ്രകാശനം, സന്ദേശ യാത്ര, മൽസരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഐക്യവും സ്നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ "ഏകത്വത്തിലെ നാനാത്വം"വിളംബരം ചെയ്ത് കൊണ്ട് നടത്തിയ സ്വതന്ത്ര ദിന സന്ദേശയാത്ര ആകർഷണീയവും ശ്രദ്ധേയവുമായി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലര വരെ നീണ്ടു നിന്ന പരിപാടി സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തലോടെ സംഭാരം കുറിച്ചു. ശേഷം നടന്ന അസംബ്ലിയിൽ സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി ...
Local news

വർണാഭമായി ആനപ്പടി ഗവ: എൽപി സ്കൂളിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷാഘോഷത്തോടനുബന്ധിച്ച് ചെട്ടിപ്പടി -ആനപ്പടി ഗവ: എൽ പി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. പതാക ഉയർത്തലിന് ശേഷം പിടിഎ പ്രസിഡണ്ട് കോലാക്കൽ ജാഫർ അദ്ധ്യക്ഷനായി.  സ്വാതന്ത്ര്യ സമര സ്മരണ സദസിൽ റിട്ട: ഹെഡ്മാസ്റ്റർ എൻ പി അബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ പി റംല, പ്രധാന അദ്ധ്യാപിക സി ഗീത, മാനസ്, പി ടി എ അംഗങ്ങളായ സജി പോത്തഞ്ചേരി , അബ്ദുൾ നാസർ, ബാലകൃഷ്ണൻ എ.വി. തുടങ്ങിയവർ സംസാരിച്ചു. വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലാ തലത്തിലും നഗരസഭാ തലത്തിലും ശ്രദ്ധേയ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. തുടർന്ന് ചെട്ടിപ്പടി റെയിൽവേ ഗേറ്റ് വരെ  വർണാഭമായി കുട്ടികളുടെ ഘോഷയാത്രയും നടന്നു. ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളണിഞ്ഞും കുരുന്നുകൾ ഘോഷയാത്രയിൽ അണിനിരന്നു.  ...
National

എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

എസ് ഡി പി ഐ തിരൂരങ്ങാടി മുനിസിപ്പൽ കമ്മറ്റി ഓഫീസിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുനിസിപ്പൽ പ്രസിഡന്റ് ജാഫർ ചെമ്മാട് പതാക ഉയർത്തി. സെക്രട്ടറി മുഹമ്മദലി തിരുരങ്ങാടി, വൈസ് പ്രസിഡന്റ് മുജീബ് തിരുരങ്ങാടി, എന്നിവർ നേതൃത്വം നൽകി. ജനങ്ങൾക്ക് മേൽ അസ്വാതന്ത്ര്യം അടിച്ചേൽപ്പിച്ച ശേഷം ആഘോഷിക്കേണ്ടതല്ല രാജ്യത്തിന്റെ സ്വാതന്ത്ര്യം. ജീവിക്കുന്ന മനുഷ്യർക്ക് ജാതിമത നിറം വ്യത്യാസമില്ലാതെ അനുഭവിക്കാനുള്ളതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. പൊരുതിനേടിയ നേടിയ സ്വാതന്ത്രം സംരക്ഷിക്കുക എന്നും സന്ദേശത്തിൽ ജാഫർ ചെമ്മാട് പറഞ്ഞു. വിവിധ ബ്രാഞ്ച് കമ്മിടിയുടെ കിഴിൽ സ്വാതന്ത്രദിനാഘോഷം പരിപാടികൾ സംഘടിപ്പിച്ചു. സൈതലവി ചുള്ളിപ്പാറ, നിസാർ, റാശിദ് കക്കാട്, യൂസഫ് കക്കാട്, മൂസ വെന്നിയൂർ, ഉസ്മാൻ താഴെ ചിന, ഹംസ, നൗഷിക്. ഹബീബ് തിരുരങ്ങാടി മുഹമ്മദലി തിരുരങ്ങാടി, നവാസ് ചന്തപ്പടി, അബ്ബാസ് ചെമ്മാട്, സൈനുദ്ധീൻ ചെമ്മാട്, ഫാറൂഖ് സികെ നഗ...
error: Content is protected !!