Tag: Indipendence day

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചു
Local news

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ബി ഇ എം എച്ച് എസ്. എസ് എസ് പി സി യൂണിറ്റും സംയുക്തമായി ബോധവല്‍ക്കരണ മാരത്തോണ്‍ സംഘടിപ്പിച്ചു. സ്റ്റോപ്പ് വയലന്‍സ് എഗെയിന്‍സ്റ്റ് ചില്‍ഡ്രന്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാര ത്തോണ്‍ സംഘടിപ്പിച്ചത്. പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചുടലപറമ്പ് മൈതാനത്ത് വരെ ആയിരുന്നു മാരത്തോണ്‍. മരത്തോണിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ നിര്‍വഹിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മാരത്തോണില്‍ ബി.ഇ.എം എച്ച്.എസ്. എസിലെ ഗണിതശാസ്ത്ര അധ്യാപകനായ റയണ്‍ ഹാംസന്റെ നേതൃത്വത്തില്‍ 80 ഓളം എസ്.പി.സി കേഡറ്റ്‌സും ക്ലബ് മെമ്പര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്...
Information, Other

സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പരപ്പനങ്ങാടി : സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡ്ബ്ല്യൂ എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും 76-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന ഈ കൂട്ടായ്മയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗം, പാട്ട്, പോസ്റ്റര്‍ രചന, കളറിംഗ് എന്നിവ ഓണ്‍ലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികളിലായി നിരവധി പേര്‍ പങ്കെടുത്തു. പരിപാടിയില്‍ സിഗ്‌നേച്ചര്‍ വാട്ട് സാപ് കൂട്ടായ്മ സെക്രട്ടറി അക്ഷയ്, ചെയര്‍മാന്‍ അപ്പു, എഡബ്ല്യുഎച്ച് സെപെഷ്യല്‍ സ്‌കൂള്‍, കൊടക്കാട് ഹെഡ്മിസ്ട്രസ് റുബീന ടീച്ചര്‍, എഡ്യൂക്കേഷണല്‍ കോഡിനേറ്റര്‍ സത്യ ഭ...
Information

സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു.അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങും വളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവ പങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയ തലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.രാജ്യം ഇവിടെയുള്ള ഓരോ പൗരന്റേതുമാണ്...
Information

‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ല ; പിഡിപി

തിരുരങ്ങാടി : ഭാരതത്തിന്റെ 77 -ാം സ്വാതന്ത്ര്യ ദിനാഘോഷം പിഡിപി തെന്നല പഞ്ചാത്ത് കമ്മറ്റി വിപുലമായി ആഘോഷിച്ചു. പുക്കിപറബ് ആങ്ങാടിയില്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവ് അബുബക്കര്‍ ഹാജി പതാക ഉയര്‍ത്തി. രാജ്യത്തെ ഒറ്റികൊടുത്ത ദേശദ്രോഹികളായ അഭിനവ ദേശീയ വാദികളെ തിരസ്‌ക്കരിക്കണമെന്നും യഥാര്‍ത്ഥ ദേശ സ്‌നേഹികളെയും സ്വാതന്ത്ര്യ സമര പോരാളികളേയും സ്മരിക്കണമെന്നും 'ഇന്ത്യ' എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും പിഡിപി അഭിപ്രായപ്പെട്ടു ജലീല്‍ ആങ്ങാടന്‍, ജില്ല കൗണ്‍സില്‍ അംഗം മുഹമ്മദ് കുട്ടി പുക്കിപറബ്, റഷിദ് കരുബില്‍, പിടി കോയ, അനസ് തെന്നല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷമീര്‍ കെ പാറപ്പുറം സ്വാഗതവും ഇര്‍ഷാദ് തെന്നല നന്ദിയും പറഞ്ഞു ശരീഫ് തറയില്‍, കുഞ്ഞുട്ടി ബെസ്റ്റ് ബസാര്‍, ശെഖ് ബിരാന്‍, യുനുസ് അറക്കല്‍ എന്നിവര്‍ മധുര വിതരണത്തിന് നേതൃത്വം നല്‍കി ...
Local news

കുണ്ടൂർ നടുവീട്ടിൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂൾ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ യു.കെ മുസ്തഫ പതാക ഉയർത്തി. തിലായിൽ മഹ്റൂഫ് അധ്യക്ഷം വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ കെ .കുഞ്ഞി മുഹമ്മദ് ഹാജി ഉൽഘാടനം നിർവചിച്ചു.സ്കൂൾ ലീഡർ മുഹമ്മദ് മിഷ് ഹൽ പി.പി പ്രതിജ്ഞ്ഞ നിർവഹിച്ചു.പായസ വിതരണവും മധുര പലഹാര വിതരണവും നടത്തി.കെ കുഞ്ഞിമരക്കാർ, നൗഷാദ് കെ.കെ, മുഹമ്മദ് അലി.കെ .സി, കെ. റഹീം കുണ്ടൂർ , ഇസ്മാഈൽപി.കെ.മുഹമ്മദ് ഷിബ് ലി ഇ.വി, അഹ്മദ് യാസർ കെ.വി, ഷംസുദ്ദീൻ ടി,സക്കീന ടി, ഖൈറുന്നിസ. കെ ,ആരിഫ കെ.വി, നജ്മുന്നിസ.പി, ജഹാന .പി സംബന്ധിച്ചു. ...
Malappuram

സ്കൂൾ ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആക്ഷേപം; പ്രതിഷേധ മാർച്ച്

മലപ്പുറം: സ്വാതന്ത്ര്യ ദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് പ്രതിഷേധം. കൊണ്ടോട്ടി കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി (ജി വി എച്ച് എസ്) സ്കൂളില്‍ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് വിവാദം. വിഡി സവർക്കറെ ഘോഷയാത്രയിൽ തിരുകി കയറ്റാൻ ശ്രമം നടന്നെന്ന് ആരോപിച്ച് യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. ഘോഷയാത്രയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകരോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യ ദിനത്തിന് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ഘോഷയാത്ര നടത്തിയത്. 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമായിരുന്നു റാലിയില്‍ അവതരിപ്പിച്ചത്. നേരത്തെ തീരുമാനിച്ച വേഷങ്ങളായിരുന്നു ഇവ. ഇതിലേക്ക് മുൻകൂട്ടി തീരുമാനിക്കാതെ സവർക്കറുടെ വേഷം കൂടി തിരുകി കയറ്റിയെന്നാണ് പരാതി. ...
Local news

വിമൻസ് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വിമൻസ് വിങ്ങ് എജുകേഷണൽ & കൾചറൽ ചാരിറ്റബിൾ സൊസൈറ്റി 75 മത് സ്വാതന്ത്ര്യദിനാഘോഷവും ഗ്രൂപ്പ്‌ ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ഗ്രൂപ്പ്‌ പ്രസിഡന്റ് പ്രഗ്നയുടെ അധ്യക്ഷതയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് ചെയർപേഴ്സൺ ജാസ്മിൻ മുനീർ ഉത്ഘാടനകർമ്മം നിർവഹിച്ചു.മുഖ്യ അതിഥി കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് അൻസാർ ബുസ്ഥാനെ ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരി സലാം പടിക്കൽ ആദരിച്ചു.കൂടാതെ S. S. L. C . പ്ലസ്ടു വിജയികൾ ആയകുട്ടികളെ ആദരിച്ചു. നിർദ്ധനർ ആയ കുട്ടികൾക്ക് കാരുണ്യ സ്പർശം കെയർ ഫൗണ്ടേഷൻ പഠനകിറ്റ് നൽകി. സ്വാതന്ത്ര്യസമര ചരിത്രക്വിസ്, ചിത്രരചന, എന്നീ മത്സരങ്ങൾ നടത്തി. വിജയികൾ ആയ കുട്ടികൾക്ക് ഫിലിം ആർട്ടിസ്റ്റ് രതീഷ് കൂനൂൽമാട് സമ്മാനദാനം നിർവഹിച്ചു.കുഞ്ഞു പ്രായത്തിൽ തന്നെ പൈസ കുറ്റിയിൽ നാണയതുട്ടുകൾ സ്വരൂപിച്ചു വെച്ചു തന്റെ പിറന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി എല്ലാ വർക്കും...
Local news

ന്യൂ ബ്രൈറ്റ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊടിഞ്ഞി : ചെറുപ്പാറ ന്യൂ ബ്രൈറ്റ് ആർട്സ് സ്പോർട്സ് & കാൾച്ചർ ക്ലബ്ബ്‌ കൊടിഞ്ഞിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര ദിനം വിപുലമായ ആഘോഷിച്ചു. കൊടിഞ്ഞി ചെറുപ്പാറയിലെ ക്ലബ്ബ്‌ ഓഫിസ് പരിസരത്തു കാലത്ത് 8:30ന് നടന്ന ചടങ്ങിൽ പൗര പ്രമുഖർ ആയ സി അബൂബക്കർ ഹാജിയും നേച്ചിക്കാട് കുഞ്ഞികോമു ഹാജിയും ചേർന്ന് പതാക ഉയർത്തി. പരിപാടിയിൽ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി ഒന്ന് മൂന്ന് വാർഡുകളിലെ 75 വയസ്സ് പൂർത്തിയായ പൗരന്മാരെ ആദരിക്കൽ ചടങ്ങ് നടന്നു. കടുവല്ലൂർ എ എം എൽ പി സ്കൂളിലെ വാദ്യാർത്ഥികൾക്കുള്ള ലഡു വിതരണവും നടന്നു. തുടർന്ന് ക്ലബ്‌ പ്രസിഡന്റ് സൽമാൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്‌ മേനേജർ അലി അക്ബർ ഇ ടി സ്വാഗതവും ക്ലബ്ബ്‌ മെമ്പർ യഹിയ ഇ കെ സ്വതന്ത്ര ദിന സന്ദേശവും ചെറുപ്പാറ മഹല്ല് ഖതീബ് സലീം അൻവരി ഉസ്താദ് ആശംസയും പറഞ്ഞു. ചടങ്ങിൽ ഹാരിസ് കെ പി മജീദ് പനക്കൽ വാർഡ് മെമ്പർ...
Malappuram

ഹർ ഘർ തിരംഗ: മലപ്പുറത്ത് 830 ചേർന്ന് നിർമ്മിച്ച് നൽകിയത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകൾ

മലപ്പുറം കുടുംബശ്രീക്ക് അഭിമാന നിമിഷം. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നിർമിച്ച് വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലധികം ദേശീയ പതാകകൾ. രജ്യമെങ്ങും 75- സ്വാതന്ത്യദിനം അതിഗംഭീരമായി ആഘോഷിക്കുമ്പോൾ ജില്ലയിലെ പതാക നിർമാണത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് 830 ഓളം വരുന്ന കുടുംബശ്രീ പ്രവർത്തകർ. രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ പതാക നിർമാണത്തിന്റെ ചുക്കാൻ പിടിക്കാൻ ഓരോ ജില്ലകളിലെയും കുടുംബശ്രീ മിഷനുകളെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കേവലം 15 ദിവസങ്ങൾക്കുള്ളിലാണ് ജില്ലയിലെ 94 യൂണിറ്റുകളിൽ നിന്നുള്ള 830 ഓളം കുടുംബശ്രീ പ്രവർത്തകരുടെ രാപകലില്ലാത്ത അധ്വാനത്തിലൂടെ ജില്ലയിലെ എല്ലായിടങ്ങളിലും ദേശീയ പതാകകളെത്തിച്ചത്. ജില്ലയിൽ കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റുകൾക്കാണ് പതാക നിർമാണത്തിന് ചുമതല ...
Malappuram

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ ദേശാഭിമാനികള്‍ ഉയര്‍ത്തിയ മൂല്യങ്ങളും അവ ഉള്‍ച്ചേര്‍ന്ന ഭരണഘടനാ തത്വങ്ങളും എത്രത്തോളം ഫലവത്താക്കാന്‍ നമുക്കു കഴിഞ്ഞു എന്ന് പരിശോധിക്കുമ്പോഴാണ് സ്വാതന്ത്രദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നത്. ഏറ്റവും താഴേക്കിടയിലുള്ള പൗരനില്‍ പോലും, 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന തോന്നല്‍ ജനിപ്പിക്കുന്നതാകണം സ്വതന്ത്ര രാഷ്ട്രസങ്കല്പം. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം ജനാധിപത്യബോധത്തോടൊയും സ്വാതന്ത്ര്യദാഹത്തോടെയും ജനങ്ങള്‍ ഒത്തുചേര്‍ന്ന് നേടി തന്ന...
Local news

ഇരട്ടപ്പെരുമ കാണാൻ സമ്മാനവുമായി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി

ഏ ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഇരട്ടകൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ അബൂദാബി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി. 20 ജോഡി ഇരട്ടകളുടെ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലയ്സൺ ഓഫീസർ മുഹമ്മദലി പത്തൂർ ഇരട്ടകൾക്ക് സമ്മാനവുമായി എത്തിയത്. സ്വാതന്ത്ര്യ ദിന സംഗമത്തിൽ മുഖ്യാതിഥിയുമായി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി, പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, മാനേജർ മംഗലശ്ശേരി കുഞ്ഞിമൊയ്തീൻ, പ്രധാനാധ്യാപിക എം റഹീമ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് അധ്യക്ഷത വഹിച്ചു.ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, കെ.കെ ഹംസക്കോയ, പി ഇ നൗഷാദ്, എന്നിവർ സംസാരിച്ചു.വിദ്യാർഥികൾ ഒരുക്കിയ ദണ്ഡിയാത്രയുടെ ദൃശ്യ പുനരാവിഷ്കാരവും അരങ്ങേറി.എൻ. നജീമ, പി.ഇസ്മായിൽ, പി.ഇർഷാദ്, സി.നജീ...
error: Content is protected !!