Tuesday, January 20

Tag: Iringalloor

ഇരിങ്ങല്ലൂർ കൈതവളപ്പിൽ അലവിക്കുട്ടി ഹാജി അന്തരിച്ചു
Obituary

ഇരിങ്ങല്ലൂർ കൈതവളപ്പിൽ അലവിക്കുട്ടി ഹാജി അന്തരിച്ചു

വേങ്ങര : ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂളിന് സമീപമുള്ള കൈതവളപ്പിൽ അലവിക്കുട്ടി ഹാജി (77)നിര്യാതനായി.മയ്യിത്ത് നമസ്കാരം നാളെ(31/8/25) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ നടത്തുന്നതാണ്.ഭാര്യ: ആയിഷ ബീവി. മക്കൾ:അബ്ദുൽ അസീസ്, അർഷദ്( ഇരുവരും യുഎഇ), സാബിന, സുഹൈല. മരുമക്കൾ:അൻവർ അതിരുമട (സൗദി), അനസ് വള്ളുവമ്പ്രം (കുവൈറ്റ്),സറീന, ഷാന....
Education, Information

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളെ ആദരിച്ചു

വേങ്ങര : ഇരിങ്ങല്ലൂര്‍ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി സോമനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ ബൈജു, ക്ലബ്ബ് പ്രസിഡന്റ് എം അലവിക്കുട്ടി എ വി അബൂബക്കര്‍ സിദ്ധീഖ്, പി ഷാജി, പി കെ സംശീര്‍ ,ഇ കെ റഷീദ്, എ ഒ ആസിഫലി, വി.പി ഫവാസ്, പി ഗഫൂര്‍, സംബന്ധിച്ചു....
Accident, Information

ഇരിങ്ങല്ലൂർ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

വേങ്ങര: ഇരിങ്ങല്ലൂർ പുത്തൻപറമ്പിലെ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഊരകം യാറംപടി കാരത്തോടി ഗഫൂർ (പഞ്ചായത്ത് ചിക്കൻ കട മകൻ റിഷാൽ (18) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വേങ്ങര കോട്ടക്കൽ റൂട്ടിൽ പുത്തൻപറമ്പിൽ വെച്ച് റിഷാൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഊരകം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മണ്ണാർതൊടി റഷീദയാണ് മാതാവ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് ഊരകം കല്ലേങ്ങൽപടി പി.കെ മിർസ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്....
Crime

കാമുകനൊപ്പം ജീവിക്കാൻ വേങ്ങരയിൽ ഭാര്യ, യുവാവിനെ ഉറക്കത്തിൽ കഴുത്തു മുറുക്കി കൊന്നു

വേങ്ങര : ക്വാർറ്റെഴ്സിൽ ബീഹാർ സ്വദേശി മരിച്ച സംഭവം കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ ഉറക്കത്തിൽ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനോടൊത്ത് ജീവിക്കാൻ യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു. മരണം ഉറപ്പാക്കിയ ശേഷം അസുഖ ബാധിതനെന്ന് അയൽ വക്കത്ത് താമസിക്കുന്ന വരെ തെറ്റിദ്ധരിപ്പിച്ചു ആസ്പത്രിയിലെത്തിച്ചു. ഡോക്ടർക്കു തോന്നിയ സംശയവും തുടർന്ന് വേങ്ങര പൊലിസ് നടത്തിയ അന്വേഷണവും കൊലപാതകം പുറത്തെത്തിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കോട്ടക്കൽ റോഡിലെ യാറം പടി പി കെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർസ്വദേശി പുനംദേവി (30) ആണ് ഭർത്താവ്സൻജിത് പസ്വാൻ (33) നെ സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്.ജനവരി 31ന് രാത്രിയിലാണ്ക്രൂരകൃത്യം നടന്നത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച സൻജി തിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലിസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയ...
Local news

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ കുടുംബാരോഗ്യകേന്ദ്രം തകർന്നിരുന്നു. പുതിയ ഭരണസമിതിയാണ് നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സെയ്ദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, സെക്രട്ടറി ടി.ഡി  ഹരികുമാർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി ഷ...
error: Content is protected !!