Wednesday, September 23

Tag: Ismayil payyoli

സുകുമാരക്കുറുപ്പ് കുവൈത്തിൽ ഉണ്ടായിരുന്നു, 4 വർഷം മുമ്പ് മരിച്ചു. ഭാര്യ കുവൈറ്റിൽ നഴ്‌സ് ആയിരുന്നു.. വെളിപ്പെടുത്തലുമായി മലയാളി മാധ്യമ പ്രവർത്തകൻ
Crime, Other

സുകുമാരക്കുറുപ്പ് കുവൈത്തിൽ ഉണ്ടായിരുന്നു, 4 വർഷം മുമ്പ് മരിച്ചു. ഭാര്യ കുവൈറ്റിൽ നഴ്‌സ് ആയിരുന്നു.. വെളിപ്പെടുത്തലുമായി മലയാളി മാധ്യമ പ്രവർത്തകൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കുവൈത്തിലുണ്ടായിരുന്നതായും നാലു കൊല്ലം മുമ്പ് വരാണസിയിൽ അർബുദം ബാധിച്ചു മരിച്ചുവെന്നും മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഭാര്യ നഴ്‌സ് ആയിരുന്നു. 2 മക്കളും ഉണ്ടായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥനാൽ സ്ഥിരീകരിച്ചിരുന്നു. കുവൈത്തിൽ മാധ്യമപ്രവർത്തനം നടത്തിയിരുന്ന ഇസ്മായിൽ പയ്യോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പോസ്റ്റിന്റെ പൂർണരൂപം: സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിർമ്മിച്ച 'കുറുപ്പ് 'എന്ന സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക്‌ പുറത്ത്‌ പ്രചരിച്ചു കൊണ്ടിരിക്കുന്നത്‌. കുവൈത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പൂർണ്ണ ബോധ്യമുള്ള ചില സത്യങ്ങൾ ഇവിടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.201...