Tag: Jalanidhi

എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ; മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു
Kerala, Local news

എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ; മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി മലപ്പുറം ജില്ലയിൽ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചേരുവാട് റിപ്പോർട്ട് അവതരിപ്പിച്ചു. മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ അച്ചാട്ടിൽ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ, മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, എം. എച്ച് ആർ ഡി ഡയറക്ടർ പ്രേംലാൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, എസ് എൽ ഇ സി സെക്രട്ടറി ഹനീഫ മൂന...
Information

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു

മുട്ടിച്ചിറ-കാര്യാട് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ചേളാരി-പരപ്പനങ്ങാടി റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ ചേളാരി-മാതാപ്പുഴ, ഇരുമ്പോതിങ്ങൽ, കൂട്ടുമുച്ചി, അത്താണിക്കൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരപ്പനങ്ങാടി -പാറക്കടവ് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ തിരൂരങ്ങാടി-മുട്ടിച്ചിറ, പരപ്പനങ്ങാട...
Other

ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് ഷട്ടര്‍ അടയ്ക്കുവാന്‍‌‍‍ തീരുമാനം

തിരൂരങ്ങാടി : ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് 2.50 മീറ്ററായി ക്രമീകരിക്കുന്നതിന് ആവശ്യമായ ഷട്ടറുകള്‍ അടയ്ക്കുന്നതിന് തിരൂരങ്ങാടി തഹസില്‍ദാർ സാദിഖ് പി ഒ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ഓള്‍ഡ് കട്ട് മുതൽ മുക്കം തോട് വരെയുള്ള ചെളി നീക്കം ചെയ്യുന്നതിനും, പാറയില്‍ പ്രദേശത്തെ താല്‍ക്കാലിക ബണ്ടിന് ഫിനാൻഷ്യൽ സാങ്‌ഷൻ ലഭ്യമാക്കുന്നതിനും, ചീര്‍പിങ്ങൽ ഷട്ടര്‍ ആവശ്യമായ അളവില്‍ ക്രമീകരിച്ച് അടയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി നഗരസഭാ ഉപാദ്ധ്യക്ഷ സി പി സുഹ്റാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇക്ബാല്‍ കല്ലുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലി ഒടിയില്‍ പീച്ചു, നന്നമ്പ്ര പഞ്ചായത്ത് മെമ്പര്‍ സൗദ മരക്കാരുട്ടി, നന്നമ്പ്ര പാടശേഖരം കണ്‍വീനര്‍‍ മരക്കാരുട്ടി എ കെ, മൈനര്‍ ഇറിഗേഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി യു വി...
Local news

മുന്നിയൂർ ജലനിധി ഈ മാസം സമർപ്പിക്കുമെന്ന് പ്രസിഡന്റ്

മൂന്നിയൂർ: പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ വാർഡ് തല പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്തില്‍ 6000 ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ജലനിധി പദ്ധതി ഈ മാസം അവസാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ പൂര്‍ത്തീകരിച്ച വര്‍ക്കുകളില്‍ വാര്‍ഡില്‍ നിന്നുള്ള പരാതികള്‍ പ്രശ്നങ്ങള്‍ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. പരമാവധി ഗുണഭോക്താക്കള്‍ക്ക് വെള്ളം ഉറപ്പ് വരുത്തിയ ശേഷമാണ് ഉദ്ഘാടനം ഉണ്ടാവുക എന്നും ഇനിയുള്ള ദിവസങ്ങളില്‍ അതിന് വേണ്ട പരിശ്രമങ്ങള്‍ നടത്തുമെന്നും യോഗം തീരുമാനിച്ചു. ജലനിധി ഉദ്ഘാടനത്തിന് മുമ്പായി വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കളെ യോഗം കൂടാനും തീരുമാനിച്ചു. യോ...
error: Content is protected !!