Monday, October 13

Tag: Kadampuzha

മാറാക്കരയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി വിവാഹ ശ്രമം: പ്രതിശ്രുത വരൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസ്
Other

മാറാക്കരയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി വിവാഹ ശ്രമം: പ്രതിശ്രുത വരൻ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസ്

കോട്ടക്കൽ: ഒമ്പതാം ക്ലാസുകാരിയെ വിവാഹം ചെയ്യാൻ ശ്രമം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതി ശ്രുത വരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് 22 കാരനായ പ്രതിശ്രുത വരനും കുടുംബവും 14 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മിഠായി കൊടുത്തു. ഇരുവിഭാഗവും ബന്ധുക്കളാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം വിവാഹവുമായി മുന്നോട്ടു പോയതോടെ കാടാമ്പുഴ പോലീസ് വീട്ടിലെത്തി നിയമനടപടികൾ സ്വീകരിച്ചു. വരൻ്റെ പിതാവ്, കണ്ടാലറിയുന്ന ഏഴ് പേര് എന്നിവർക്കെതിരെയാണ് കേസ്. പെൺകുട്ടിയെ...
Malappuram

സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ത്ഥി നാല് വിദ്യാര്‍ത്ഥികളെ കുത്തി

കാടാമ്പുഴ: സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കോളേജിനു സമീപമായിരുന്നു സംഭവം. ബി.ബി.എ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുന്‍ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുന്‍ വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവര്‍ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു....
Obituary

കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടക്കൽ : കാണാതായ കരേക്കാട് സ്വദേശിയെ ചട്ടിപ്പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാടാമ്പുഴ കരേക്കാട് നിന്നും കാണാതായ ഫസലു റഹ്മാൻ (26) എന്ന യുവാവിനെ ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ സംഭവത്തിൽ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു....
Breaking news

കാടാമ്പുഴ എസ് ഐ കുഴഞ്ഞു വീണു മരിച്ചു

കാടാമ്പുഴ എസ് ഐ സുധീർ കുമാർ (52) കുഴഞ്ഞുവീണു മരിച്ചു. Tanur ps താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിൽ താമസക്കാരനും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ SI യും ഇപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന , സുധീർ Sl 2977 അവർകൾ ഇന്ന് 3/12/21 തീയ്യതി രാവിലെ ഒഴു രുള്ള വീട്ടിലെ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് ഉടനെ മൂലക്കൽ ദയാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു....
error: Content is protected !!