Tag: Kakkad

കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം
Accident

കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അമിത വേഗതയിൽ എത്തിയ മിനിലോറി ഓട്ടോയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ കാച്ചടി സ്വദേശി കല്ലുങ്ങതൊടി കുട്ടിയാലിയുട മകൻ നൗഷാദ് (39) പരിക്കേറ്റു. ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്...
ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്
Accident

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി വെന്നിയൂർ കാച്ചടി ക്ഷേത്രം റോഡിലെ ഇറക്കത്തിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കും. കാച്ചടി സ്വദേശികളായ സ മുക്കൻ കൂഞ്ഞാലൻ (55), ഭാര്യ ഫാത്തിമ (53),ജെസ ഫാത്തിമ(8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8:45 ആയിരുന്നു അപകടം....
Obituary

ചരമം: അബ്ദുർ റഹ്മാൻ മുസ്ലിയാർ

     തിരൂരങ്ങാടി : കക്കാട് സ്വദേശിയുംമൂന്നിയൂർ പടിക്കലിൽ സ്ഥിര താമസക്കാരനുമായ  പി എം അബ്ദുർറഹ്മാൻ മുസ്ലിയാർ  ( 85) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കക്കാട് ജുമാ മസ്ജിദിൽ. 20 വർഷം കൽപകഞ്ചേരി മഞ്ഞച്ചോല, ശേഷം ഫറോക്ക്, തൃശൂർ, കക്കാട് മദ്രസ എന്നിവിടങ്ങളിൽ മദ്റസാധ്യാപകനായിരുന്നു . ഒ കെ ഉസ്താദിന്റെ ശിഷ്യനാണ്. ഇ സുലൈമാൻ മുസ്ലിയാരുടെ സഹപാഠിയാണ് അൽ ഐൻ  കക്കാട് മുസ്ലിം അസോസിയേഷൻ ഭാരവാഹി യയിരുന്നു. ഭാര്യ: റുഖിയ കാവുങ്ങൽ . മക്കൾ : അശ്റഫ്‌,  മുഹമ്മദാലി മന്നാനി, ശാഹുൽ ഹമീദ്, റൈഹാനത്ത് ,പരേതനായ അബ്ദുസ്സമദ്. മരുമക്കൾ :സുമയ്യ, താഹിറ, മുബശിറ, റംല...
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്ക...
Obituary

പ്രാർത്ഥനകൾ ബാക്കിയായി, അഫ്‌ലഹ് മരണത്തിന് കീഴടങ്ങി

തിരൂരങ്ങാടി : കുളത്തിൽ വീണു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കക്കാട് സ്വദേശിയും തെന്നല വില്ലേജ് ഓഫീസ് ജീവനക്കാരനുമായ യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 നായിരുന്നു അപകടം. എം എസ് എം ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോൾ വെളിമുക്ക് പാലക്കലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ വന്നതായിരുന്നു. താഴ്ചയിലേക്ക് മുങ്ങിപ്പോയതിനെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ചേളാരി ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്‌ലാഹിന് വേണ്ടി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും പ്രാർത്ഥന യിൽ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും അഫ്‌ലാഹിന് വേണ്ടി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ പ്രാർത്ഥിക്കാൻ അഭ്യർത്ഥിചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന അഫലഹ് രാത്രി മരണത്തിന് ...
Accident

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർധരാത്രി വഴിയിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി. സൂചന ബോർഡ് ഇല്ലാത്ത ഡിവൈഡർ അപകടത്തിന് കാരണമാകുന്നെന്ന വ്യാപക പരാതിയുണ്ട്. vedeo...
Accident, Breaking news

കക്കാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ഉറങ്ങിക്കിടന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കക്കാട് കുറുക്കൻ കുഞ്ഞിപ്പു എന്നിവരുടെ വീടിന്മേൽ ആണ് മണ്ണിടിഞ്ഞു വീണത്. ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ചുമരുകൾക്ക് തകരാർ പറ്റി. മുറിയിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി....
error: Content is protected !!