കുടിവെള്ളം വില്ലനായി ; കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും
കൊച്ചി : കാക്കനാട്ടെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. ഡിഎല്‍എഫ് ഫ്‌ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്. 338 പേര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെന്നു സംശയിക്കുന്നതായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചു. ഇതില്‍ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴല്‍ക്കിണര്‍, കിണര്‍, ടാങ്കര്‍ എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്‌ലാറ്റിലെ താമസക്കാര്‍ ഉപയോഗിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ...