Tag: Kaliyatta Mahotsavam

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു. ...
Local news

മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്. കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍...
Local news, Other

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്

തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി. അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യ...
Information

കളിയാട്ട മഹോത്സവം ; നാളെ ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി: വെള്ളിയാഴ്ച കളിയാട്ടം നടക്കുന്നതിനാല്‍ രാവിലെ 11:00 മണി മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡു വഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനൂരില്‍ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം.തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ നാളെ രാവിലെ 11:00 മണി മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപ...
Culture, Information

കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും ; അറിയാം ചരിത്രവും, വിശേഷങ്ങളും

മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും. കുരുത്തോല, മുള, വാഴനാര്, എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യര്‍ക്ക് ക്ഷേത്രകാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ ഉത്സവത്തിനുള്ള അനുവാദം നല്‍കി. നൂറുകണക്കിനാളുകളാണ് കാപ്പൊലിക്കല്‍ച്ചടങ്ങിന് സാക്ഷിയായത്. കളിയാട്ടം മതസൗഹാര്‍ദവും സാഹോദര്യവും വ...
Culture, Information

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്. പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കണം. പൊയ്ക്കുതിര സംഘങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത് പൂര്‍ത്തിയായതിനു ശേഷമുള്ള ആചാരച്ചടങ്ങുകള്‍ നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ സംഘങ്ങള്‍ ക്ഷേത്രത്തിലെത്തി മടങ്ങണം. ഡി.ജെ. സൗണ്ട് സിസ്റ്റമടക്കമുള്ള ഉയര്‍ന്ന ശബ്ദമുള്ള ഉപകരണങ്ങള്‍ പൊയ്ക്കുതിര സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശ നമായി നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലെത്തുന്ന സംഘങ്ങള്‍ ദേശീയപാതയിലെ വെളിമുക്കിനു സമീപവും കൊളപ്പുറത്തിനു സമീപവും നിര്‍ത്തി കാല്‍നടയായി ക്ഷേത്രത്തിലെത്തണം. തടസ്സമാകുന്ന രൂപത്തില്‍ റോഡിലേക്ക് ഇറക്കി വെച്ചുള്ള തെരുവുകച്ചവടങ്ങള്‍ എവിടെയും അനുവദിക്കില്ല. പൊയ്ക്കുതിര ...
error: Content is protected !!