Tag: Kalppatta

വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു
Accident

വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വയനാട്: കൽപ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർ ഥിനി മരിച്ചു. മുൻ പോപ്പുലർ ഫ്രണ്ട് ചെയർമാൻ മഞ്ചേരി കിഴക്കെതല ഓവുങ്ങൽ അബ്ദുസ്സലാം എന്ന ഒ.എം.എ സലാമിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണുള്ളത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒ.എം.എ സലാം പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലാണ്. ...
Accident

വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽ പെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം വയനാട്ടിലേക്ക് വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽ പെട്ട് അധ്യാപകൻ മരിച്ച സംഭവത്തിൽ ഒരു കുട്ടിയും മരിച്ചു. ഇന്നലെ മരണപ്പെട്ട കെ.ടി.ഗുൽസാറിന്റെ അനുജൻ ജാസിറിന്റെ മകൾ ഫിൽസ (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കാണ് വയനാട് കരിയോട് ചെന്നലോട് വെച്ച് കാർ അപകടത്തിൽ പെട്ടത്. 2 കാറുകളിൽ ആയിരുന്നു കുടുംബം വയനാട്ടിലേക്ക് വിനോദയാത്ര പോയത്. ഗുൽസാർ ഓടിച്ചിരുന്ന കാറിൽ ഗുൽസാറിന്റെ കുടുംബ ത്തിന് പുറമെ സഹോദരിയുടെയും 2 അനുജന്മാരുടെയും മക്കൾ ഉണ്ടായിരുന്നു. മറ്റൊരു കാറിൽ ഇവരുടെ ഉമ്മയും അനുജനും കുടുംബവും മറ്റൊരു അനുജന്റെ മക്കളുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്ക് പറ്റിയിരുന്നു. മരണപ്പെട്ട ഗുൽസാറിന്റെ മൃതദേഹം കൊളപ്പുറം സ്കൂളിലും തിരൂരങ്ങാടി യതീംഖാന യിലും പൊ...
Accident, Breaking news

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ് പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി...
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പ...
error: Content is protected !!