കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി എറ്റെടുക്കാനുള്ള സര്‍വ്വേ നടപടികള്‍ തിങ്കളാഴ്ച തുടങ്ങും
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടം കൃത്യമായി കണക്കാക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ശേഷം ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി ഇവരെ ബോധ്യപ്പെടുത്തും. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി നേതാക്കളുടെയും ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി.
നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7...