Tag: Karulayi

കരുളായിയില്‍ ക്യാമ്പിനിടെ രണ്ടു വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം ; അധ്യാപകര്‍ക്കെതിരെ കേസെടുത്തു
Malappuram

കരുളായിയില്‍ ക്യാമ്പിനിടെ രണ്ടു വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം ; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് കരിമ്പുഴയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും പ്രതികളാക്കിയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. തിരൂര്‍ കല്‍പ്പകഞ്ചേരി എം എസ് എം സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍ പെടുകയായിരുന്നു. സംഭവം നടന്ന ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്യാമ്പിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കുറ്റകരമല്ലാത്ത നരഹത്യക്ക് അധ്യാപകര്‍ക...
Other

എആർ നഗറിലും ഊരകത്തും ഉൾപ്പെടെ ഉപ തിരഞ്ഞെടുപ്പ് 28 ന്

കരുളായി പഞ്ചായത്തിൽ ഭരണം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഈ മാസം 28ന് 0ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. 10ന് സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട പഞ്ചായ ത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. മലപ്പുറം ജില്ലയിൽ 4 പഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെപ്പ് നടക്കുന്നത്. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് - 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്ത് - 12.ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്ത് - 11.അഴക...
Obituary

ഡിഗ്രീ വിദ്യാർത്ഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കരുളായി: വിദ്യാർഥി നിയെ വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാർളിക്കോട് ചാത്തങ്ങോട്ട് പുറം സുകുമാരന്റെയും ഓമനയുടെയും മകൾ ഗോപിക (19) ആണ് മരിച്ചത്. മൂത്തേടം ഫാത്തിമ കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർഥിനി ആയിരുന്നു. സഹോദരങ്ങൾ: രാഹുൽ, പരേതനായ വൈശാഖ്.
error: Content is protected !!