Tag: Karuvarakkund

വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിതാവും സഹോദരങ്ങളും പിടിയില്‍, യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചതും പ്രതി
Crime, Kerala, Malappuram, Other

വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിതാവും സഹോദരങ്ങളും പിടിയില്‍, യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചതും പ്രതി

കരുവാരക്കുണ്ട്: തുവ്വൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നിലവിലുണ്ടായിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് യുവത...
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

നിലമ്പുർ : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കരുവാരക്കുണ്ടില്‍ വീട്ടിക്കുന്ന് നിലംപതിയില്‍ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.പഴയ സിലിണ്ടര്‍ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടര്‍ന്ന്. തീ സ്റ്റൗവില്‍നിന്ന് സിലിണ്ടറിലേക്ക് കൂടി പടര്‍ന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജയരാജന്‍ പെട്ടെന്നു തന്നെ വീടിന് പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ...
Accident

ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളമെത്തി; കുടുംബം ഒഴുക്കിൽ പെട്ടു, യുവതി മരിച്ചു

കരുവാരകുണ്ട് : അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ഹാർഷ(24)യാണു മഞ്ഞളാംചോലയിൽ ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. പിതൃസഹോദരിയുടെ കരുവാരകുണ്ടിലെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു ഹാർഷയും കുടുംബവും. പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ചോലയുടെ സൗന്ദര്യം ആസ്വദിക്കാൻ ബന്ധുക്കളോടൊപ്പം ചോലയിൽ ഇറങ്ങിയ ആലപ്പുഴ സ്വദേശി ഹാർഷയ്ക്കാണ് പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലി‍ൽ ജീവൻ നഷ്ടപ്പെട്ടത്. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് ഹാർഷയെ ഒഴുക്കിൽപെട്ട് കാണാതായി. സുജിത്ത് താഴെ കമ്പിൽ പിടിച്ചു രക്ഷപ്പെട്ടു. ഹാർഷയുടെ അമ്മയും അച്ഛനും നോക്കിനിൽക്കെയാണ് അപകടം. ശാന്തമായ ചോലയിൽ വെള്ളം കുറവായിരുന്നു. പ്രദേശത്ത് മഴയും ...
error: Content is protected !!