Tag: Kerala budget

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു
Local news

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വ...
Local news

കേരള ബജറ്റ് 2024 ; തിരൂരങ്ങാടി മണ്ഡലത്തിനും നേട്ടം

തിരൂരങ്ങാടി : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്കും നിരവധി പ്രവര്‍ത്തികള്‍ തുക വകയിരുത്തി. നാല് പ്രവര്‍ത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്. 1 -തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് അറക്കല്‍ തറയില്‍ ഒഴൂര്‍ റോഡ് റബറൈസ് ചെയ്ത് നവീകരിക്കല്‍ - 2 കോടി 2- പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ - 1 കോടി 3- തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍ - 1 കോടി 4- നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണം - 1 കോടി എന്നിവക്കാണ് തുക വകയിരുത്തിയത്. ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - 1-തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പുതിയ കെട്ടിടം നിർമ്മാണം 2-തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം 3-പുതുപ്പറമ്പ് ഗവ വനിത പോളിടെക്നിക് കോളേജിൽ പുതിയ കെട്ടിടം നിർ...
Kerala, Other

കേരള ബജറ്റ് 2024 ; ഒറ്റനോട്ടത്തില്‍

ബജറ്റിലെ 100 പ്രഖ്യാപനങ്ങള്‍ 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍ വിളപരിപാലനത്തിന് 535.90 കോടി. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി. നാളീകേര കൃഷി വികസനത്തിന് 65 കോടി. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി;25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി. മണ്ണ് ജലസംരക്ഷണത്തിന്...
Other

സംസ്ഥാന ബജറ്റ്: തിരൂരങ്ങാടി മണ്ഡലത്തിൽ ആകെ ഒരു പദ്ധതിക്ക് മാത്രം ഫണ്ട്, ബാക്കിയുള്ളവക്ക് ടോക്കൺ

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 2022-2023 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ച പ്രവർത്തികൾ പുതുപ്പറമ്പ് ജലസേചന പദ്ധതി - 5 കോടി രൂപ ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - മോര്യകാപ്പ് ജലസേചന-കാർഷിക പദ്ധതി, തിരൂരങ്ങാടി ഫയർസ്റ്റേഷൻ നിർമ്മാണം, പരപ്പനങ്ങാടി എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമ്മാണവും, തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ പുതിയ ബ്ലോക്ക് നിർമ്മാണം, കുണ്ടൂർ തോട് നവീകരണം, കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, കാളം തിരുത്തി പാലം നിർമ്മാണം, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം, കക്കാട് പുഴ സംരക്ഷണം, തിരൂരങ്ങാടി വാട്ടർ സപ്പ്ലൈ സ്‌കീം രണ്ടാംഘട്ടം, ഗവ.യു.പി.സ്‌കൂൾ ക്ലാരി കെട്ടിട നിർമ്മാണം, ചന്തപ്പടി ഗവ.എൽ.പി. സ്‌കൂൾ കെട്ടിട നിർമ്മാണം, ഗവ.എൽ.പി. സ്‌കൂൾ കുറ്റിപ്പാല കെട്ടിട നിർമ്മാണം,കാളം തിരുത്തി ബദൽ സ്‌കൂൾ കെട്ടിട നിർമ്മാ...
error: Content is protected !!