Tag: kerala state

സ്കൂൾ കലോത്സവം കോഴിക്കോട്, കായികമേള തിരുവനന്തപുരത്ത്
Kerala

സ്കൂൾ കലോത്സവം കോഴിക്കോട്, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും. ഒന്നാം പാദവാർഷിക പരീക്ഷ ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാൻ വൈകിയതിനാൽ പ്ലസ് ടു വിദ്യാർഥികൾക്ക് പാദവാർഷിക പരീക്ഷ നടത്തേണ്ടതില്ല...
Other

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാം. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാ...
Malappuram

ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് : സി.മുഹമ്മദ് ഫൈസി

മലപ്പുറം : ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിനും ആത്മ സംസ്കരണത്തിനും വേണ്ടിയാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലം ഹജ്ജ് ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടത്തൂർ ഹിസ്സ മഹൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മുഹമ്മദലി മാസ്റ്റർ, ട്രെയിനൽമാരായ അബ്ദുൽ സലാം.കെ.കെ, സി.പി. അവറാൻ കുട്ടി, വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.i...
Education

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയം (മെറിറ്റ്) മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.EL.ED) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലേക്കും സ്വാശയം, മെറിറ്റ് സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 23 വരെ പൂരിപ്പിച്ച അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ മലപ്പുറം വിദ്യാഭ്യാസ ഉപഡയ റക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃകകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ 04832734888. ...
Other

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

ഒ.ബി.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കാര്‍ഷിക/ഉല്പാദന/ സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂനിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിങ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിങ് സെന്റര്‍, മൊബൈല്‍ ഷോപ...
Kerala

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (കെ.എസ്.എം.ഡി.എഫ്.സി) പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 'സുമിത്രം' എന്ന വിവിധോദേശ്യ വായ്പാ പദ്ധതിയാണ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതിപ്രകാരം വിവാഹ വായ്പ, ചികിത്സവായ്പ, കോവിഡ് വായ്പ് എന്നിവയ്ക്ക് പ്രത്യേകം വായ്പ അനുവദിക്കും.  നിലവിലുള്ള സെക്യൂരിറ്റി വ്യവസ്ഥകള്‍ ഈ ലോണുകള്‍ക്കും ബാധകമാണ്. വിവാഹ വായ്പ പദ്ധതി പ്രകാരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക്  ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയും ചികിത്സാ വായ്പ പ്രകാരം മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അഞ്ച് ശതമാനം  പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. &...
error: Content is protected !!