ഭാരതാംബ വിവാദം ; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത സെനറ്റ്ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ച് നടന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.
ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കു...