Tag: Kochi

മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു
Information

മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു

കൊച്ചി : മെയ് 12,13,14 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതം സംഘം ഓഫീസ് പ്രശസ്ത സിനിമ നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍, കെ ജെ മാക്‌സി എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. യുവധാര മാനേജര്‍ എം ഷാജര്‍ സ്വാഗതം എ ആര്‍ രഞ്ജിത്ത് നന്ദിയും പറഞ്ഞു.കെ എം റിയാദ്, ഷിജുഖാന്‍ എന്നിവര്‍ സംബന്ധിച്ചു. യൗവനത്തിന്റെ ഉത്സവം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു വേദികളിലായി മൂന്ന് ദിനരാത്രങ്ങള്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും....
Feature, Information

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. അന്തിമാനുമതി ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ബോള്‍ഗാട്ടി, വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ്. ജര്‍മന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്രോ ബന...
Information

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കല്ലേറ് ; ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍

കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറില്‍ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ന് കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. ബോഗിക്കകത്തുനിന്ന് കല്ലും കിട്ടി. എറിഞ്ഞത് ആരാണെന്ന് വ്യക്തമല്ല. യാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്. റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പോലീസ് പരിശോധന നടത്തി....
Crime, Information

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് നല്‍കിയ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ചാക്കുകളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലീസ് ...
Information

നരഹത്യാ കുറ്റം നിലനില്‍ക്കും ; മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ ഒഴിവാക്കിയ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫായേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അപകടം നടന്നതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും...
Information

കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കൊച്ചി: കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35)മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീഴുകയായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യ: കവിതമോള്‍. മകള്‍ ആയില്യ....
Information

ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചു ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബസില്‍ കയറുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ചാത്തനാട്ടേക്കുള്ള ബസില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥിനിയെ ആന്റണി സെബാസ്റ്റ്യന്‍ ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിന്മേല്‍ ആണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ആന്റണി സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ആന...
Information

വിവാഹിതയായ 15 കാരി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃക്കാക്കരയില്‍ വിവാഹിതയായ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് എന്നാണ് വിവരം. ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
Information

നിറചിരി മാഞ്ഞു ; പൊതു ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കാരം

കൊച്ചി: നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മലയാളികളെ സ്വതസിദ്ധമായ നര്‍മത്തിലൂടെ ആനന്ദിപ്പിച്ച ചലച്ചിത്രതാരമായിരുന്നു ഇന്നസെന്റ്. എന്നെന്നും മനസില്‍ തങ്ങിനി...
Information

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ ; വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി : നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്റിലാണ്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. കാന്‍സറിനെ വളരെ ശക്തമായി നേരിട്ട് പലര്‍ക്കും പ്രചോദനമായ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയില്‍ സജീവമാവുകയും ചെയ്തു....
Information

ബ്രഹ്‌മപുരം തീപിടുത്തം ; കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നീട്ടി, പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക പൂര്‍ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്...
Crime

കാക്കനാട് ഫ്ളാറ്റിലെ കൊല, പ്രതി പിടിയിൽ

കൊച്ചി : കൊച്ചി നഗരത്തെ ഞെട്ടിച്ച കാക്കനാട് ഫ്ലാറ്റ് കൊലപാതകത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ. കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി മരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് എന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ ത‍ർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അ‍ര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസർകോട് പൊലീസ് പിടികൂടുമ്പോൾ ലഹരി പദാര്‍ത്ഥങ്ങളും ബാഗിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അർഷാദിന് എതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പക്ഷേ കൊല നടന്നത് ...
Other

പത്ത് വയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അച്ഛൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. കു​ട്ടി ചി​കി​ത്സ​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കാ​ണ് 31 ആ​ഴ്ച വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 24 ആ​ഴ്ച വ​രെ വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് നി​യ​മ​പ്ര​കാ​രം അ​നു​മ​തി​യു​ള്ള​ത്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് കു​ട്ടി​യു​ടെ അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ച് ഒ​രു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന് രൂ​പം ന​ല്‍​കാ​നും കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​നു​ള്ള സാ​ധ്യ​...
Crime

ഒന്നര വയസുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, അമ്മൂമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി : പള്ളുരുത്തിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസുകാരനായ കാമുകന്‍ ജോണ്‍ ബിനോയ്‌ ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ഹോട്ടലില്‍ റൂം എടുത്ത ശേഷമായിരുന്നു കൊലപാതകം. സ്വാഭാവികമായ മരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്. മുക്കിക്കൊന്ന ശേഷം കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്‌. തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ലിസി ആശു...
error: Content is protected !!