Tag: Koduvally

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം നിരവധി കേസുകളിലെ പ്രതിയുടേത്
Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം നിരവധി കേസുകളിലെ പ്രതിയുടേത്

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തറയില്‍ വീണ് ചുറ്റും രക്തം തളം കെട്ടി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതാണ് ( 25 ) മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് മരിച്ചത് യൂസഫാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള ന...
Kerala

പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് : പരിശീലന പരിപാടിക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങവേ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായഇ.കെ.ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടാം ക്ലാസിലെ റിസോഴ്‌സ് പേഴ്‌സനായിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി. ...
Accident

പിക്കപ്പ് വാനില്‍ ഇടിച്ച് സ്‌കൂട്ടര്‍ ബസിനു മുന്നിലേക്ക് വീണു, വാന്‍ നിര്‍ത്താതെ പോയി ; ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. കെ എം സി ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിനേയുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. അപകടം വരുത്തിയ പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. സ്‌കൂട്ടറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്...
Malappuram

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട ; 3 കോടി വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശികളടക്കം 6 പേര്‍ പിടിയില്‍

കൊണ്ടോട്ടി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 3 കോടി വിലമതിക്കുന്ന 5.4 കിലോ സ്വര്‍ണവുമായി 6 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളിലും ചെക്ക് ഇന്‍ ബാഗേജിനുള്ളിലുമായാണ് ഇത്രയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ പറയരുകണ്ടിയില്‍ (40) നിന്നും 619 ഗ്രാം തൂക്കമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ദുബായില്‍ നിന്നും എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി കരുമ്പാറുകുഴിയില്‍ മുഹമ്മദ് മിദ്ലാജിനെ കസ്റ്റംസ് പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബെഡ്ഷീറ്റില്‍ ഒട്ടിച്ചിരുന്ന കടലാസ് ഷീറ്റുകളില്‍ നിന്നും 985 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. ദോഹയില്‍ നിന്ന് ഐഎക്സ് 374 നമ്പര്‍ വിമാനത്തില്‍ എത്തിയ കക്കട്ടില്‍ സ്വദേശി ലിഗേഷിനെ (40) വിമാനത്താവളത്തിന് പുറത്ത് വച്ച് ചില ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകാ...
Gulf

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ സമ്മാനം

റിയാദ്: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങ...
Accident

മാതാവ് ഓടിച്ച വണ്ടി ഇടിച്ചു കയറി മൂന്നര വയസ്സുകാരി മരിച്ചു

കൊടുവള്ളി : ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.വീടിന്റെ പടിയിലിരിക്കുകയായിരുന്ന കുട്ടി. കുട്ടിയുടെ മാതാവ് ലുബ്ന മുറ്റത്ത് നിന്ന് മുന്നോട്ടെടുക്കവെ കാര്‍ നിയന്ത്രണം വിട്ട് ഇവിടേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്. മയ്യിത്ത് നാളെ ഖബറടക്കും. ...
Crime

യുവതി ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നായി 1.36 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം 1.36 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ധയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്‌ ഏറ്റെപ്പാടൻ (32), വയനാട് സ്വദേശി ബുഷ്‌റ കീപ്രത്ത് (38), ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ (26) എന്നിവരെയാണ് പിടികൂടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs ജംഷീദും ശമിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണവും ഷാമിൽ നിന്ന് 679 ഗ്രാമിന്റെ 3 ക്യാപ്സ്യൂളുകളും പിടികൂടി. ബുഷ്‌റയിൽ നിന്ന് 1077 ഗ്രാം സ്വർണം പിടികൂടി. 4 ചെറിയ കുട്ടികളുമായി എത്തിയ ഇവർ സ്വർണം വസ്ത്ര ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൊത്തം 3056 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1, 36, 40000 രൂപ മൂല്യം കണക്കാക്കുന്നു. ...
Accident

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർധരാത്രി വഴിയിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി. സൂചന ബോർഡ് ഇല്ലാത്ത ഡിവൈഡർ അപകടത്തിന് കാരണമാകുന്നെന്ന വ്യാപക പരാതിയുണ്ട്. vedeo ...
error: Content is protected !!