Friday, August 15

Tag: Kolappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും
Malappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും

പിഡിപി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും. "സ്വാതന്ത്ര്യം കിട്ടിയെ തിരൂ... മഅദനിയും ഭാരതീയനാണ്..." എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് അർദ്ധ രാത്രിയിൽ പ്രതിഞ്ജ എടുക്കുന്നത്. മലപ്പുറം, കൊളപ്പുറം, ചമ്രവട്ടം ജംക്ഷൻ, എടപ്പാൾ, പുത്തനത്താണി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF കൊളപ്പുറം സംയുക്ത മേഖലാ കമ്മിറ്റിയുടെ കീഴിൽ കൊളപ്പുറത്ത് ഇന്ന് വൈകിട്ട് 6 30ന് പതാക ഉയർത്തി സ്വാതന്ത്ര്യവും ഇന്ത്യൻ പൗരൻ നേരിടുന്ന പാര തന്ത്രവും എന്ന വിഷയത്തിൽ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ സംഘടിപ്പിച്ച സംഗമം സംഘടിപ്പിക്കുമെന്ന് പിഡിപി മണ്ഡലം നേതാക്കളായ സക്കീർ പരപ്പനങ്ങാടി, കെ ഇ കോയ വരപ്പാറ, മൻസൂർ യാറത്തും പടി എന്നിവർ അറിയിച്ചു...
Crime

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു....
Obituary

ഭാര്യ മരണപെട്ട് എഴാം ദിവസം ഭർത്താവും മരിച്ചു

തിരൂരങ്ങാടി : ഭാര്യ മരിച്ച്എഴാം ദിവസം ഭർത്താവും മരിച്ചു. കൊളപ്പുറം സൗത്ത് തടത്തിൽ അബ്ദുർറഹ്മാൻ (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെഭാര്യ  മച്ചിങ്ങൽ പാത്തുമ്മു ഏഴു ദിവസം മുമ്പാണ് മരിച്ചത്.മക്കൾ : റംലത്ത്, സൽമത്ത് , ഖൈറുന്നിസ, സലീന, നജ്മുന്നിസ , മരുമക്കൾ: കുഞ്ഞിമുഹമ്മത് (കൊളപ്പുറം നോർത്ത് ) ,സൈതലവി (മനാട്ടി പറമ്പ്), മജീദ് (ചേറൂർ), മുഹമ്മദ് ( ചുള്ളിപ്പാറ)....
Accident

കൊളപ്പുറം ആസാദ് നഗറിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

എആർ നഗർ: ബൈക്കിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (72) ആണ് മരിച്ചത്. തലപ്പാറക്കും കൊളപ്പുറത്തിനും ഇടയിൽ അരീത്തോട് വെച്ചായിരുന്നു അപകടം. മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് ശേഷം 3:00 നു വി കെ. പടി ജുമാഅത്ത് പള്ളിയിൽ പാലാന്തറ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടിവ് മെമ്പറായിരുന്നു....
Obituary

ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എ ആർ നഗർ: ഇരുമ്പുചോല സ്വദേശി   ആലസ്സൻകുട്ടി (72) ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് ചെമ്മാട് ഓട്ടോ സർവീസ് നടത്തിയിരുന്നു ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ചെറിയ മാനസിക പ്രയാസമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു....
Local news

ഫണ്ടും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി

നടപടി സി പി എം ഇടപെടലിനെ തുടർന്ന് കെട്ടിടത്തിന് ഫണ്ടും വാഹനവും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി. വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ കൊളപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കൊളപ്പുറം സ്‌കൂളിന് സമീപത്ത് റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മരാമത്ത് വകുപ്പ് സ്ഥലം സര്‍വേ നടത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വേങ്ങരയിലേക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കുന്നുംപുറത്ത് എആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിതല യോഗത്തില്‍ 4...
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു....
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട....
error: Content is protected !!