Tag: Kollam police

രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല ; പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉടമയും കുടുംബവും മരിച്ച നിലയില്‍
Kerala, Other

രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല ; പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉടമയും കുടുംബവും മരിച്ച നിലയില്‍

കൊല്ലം : രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്റിങ് പസിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ് (21) എന്നിവരെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്ഷന്‍ 'ഗസല്‍' എന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലും ആണ് കണ്ടത്. കൊല്ലത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേയ്ക്ക് മാറ്റിയിരുന്നു. രാജീവ് പ്രസില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ കൂറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാര...
Crime

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു.  സൈദ് അലി ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്. സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി.ഡി. വിജയകുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം...
error: Content is protected !!