Wednesday, August 27

Tag: Koottayi

വാക്കുതർക്കത്തിനിടെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
Crime

വാക്കുതർക്കത്തിനിടെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരൂർ : വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പുറത്തൂർ കൂട്ടായി കാട്ടിലെ പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (25) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്ക് വാടിക്കലിലാണ് സംഭവം. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ഒരു വാഹനത്തിൻറെ താക്കോലിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. വാടിക്കലിൽ എത്തിയ തുഫൈലുമായി പ്രദേശത്തുള്ള ചിലർ ആദ്യം സംസാരിക്കുകയും പിന്നീട് അത് വാക്കു തർക്കം ആവുകയും ആയിരുന്നു. ഇതിനിടയിലാണ് കൂട്ടത്തിൽ ഒരാൾ തുഫൈലിന്റെ വയറിന് കുത്തിയതെന്നു പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് പേരാണ് തുഫൈലുമായി സംസാരിച്ചിരുന്നത് ആണ് വിവരം. മറ്റു പ്രതികൾക്ക് വേണ്ടി പോലീസ് വ്യാപകമായി അന്വേഷണത്തിലാണ് കബറടക്കം ഇന്ന് കാട്ടിലെ പള്ളി ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ ഷഫീന അഫ്...
Kerala, Malappuram, Other

തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍. പുറത്തൂർ പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് സംഭവം. പ്രദേശവാസിയായ കൊമ്പൻതറയിൽ മുഹമ്മദ് കുട്ടിയുടെ മകൻ സാലിഹ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് സൂചന. അൽപം മാറി ഒരു കാർ തകർക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. കാർ മുതൽ മൃതദേഹം കിടക്കുന്ന സ്ഥലം വരെ രക്തപ്പാടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തിരൂർ ഡിവൈഎസ്പി കെ എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി....
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക...
error: Content is protected !!